കാനഡയില്‍ നോര്‍ക്ക മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം തുടങ്ങി
text_fieldsനോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ. അനുരുദ്ധന്‍ മുന്‍കൈടുത്താണ് കാനഡയില്‍ ഹെൽപ് ലൈന്‍ ആരംഭിച്ചത്. കോവിഡ് രോഗബാധയില്‍ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കും ഒരുപോലെ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത്. മലയാളി നേതാവും ലോക കേരള സഭാംഗവുമായ കുര്യന്‍ പ്രക്കാനമാണ് മുഖ്യസംഘാടകന്‍.
വിപുലമായ ദീര്‍ഘകാല വീക്ഷണത്തോടെയാണ് നോര്‍ക്ക കാനഡയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ വീഡിയോ കോൺഫറൻസിലൂടെ നൽകിയ സന്ദേശത്തിൽ പറഞ്ഞു.
ലോക കേരള സഭാഗവും ഫോക്കാന നേതാവും ന്യൂയോര്‍ക്കിലെ മലയാളി നേതാവുമായ പോള്‍ കരുകപള്ളി സാങ്കേതികമായ സഹായവും പ്രോത്സാഹനവും നല്‍കിയാണ് ഈ ഹെൽപ് ലൈന്‍ യാഥാർത്ഥമായത്. നോര്‍ക്ക കാനഡ ഹെല്‍പ്പ് ലൈനില്‍ പ്രവര്‍ത്തിക്കാൻ താൽപ്പര്യമുള്ള കാനഡയിലെ വിവിധ പ്രോവിഡൻസില്‍ താമസിക്കുന്ന മലയാളികള്‍ ഉടന്‍ താനു കുര്യന്‍ പ്രക്കാനവുമായോ മറ്റു സംഘടകരുമയോ ഉടന്‍ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോര്‍ക്ക കാനഡയുടെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 438- 238 -0900ൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.