കിം ജോങ് ഉന്നിെൻറ സ്വത്തുക്കൾ മരവിപ്പിക്കാൻ യു.എസ് യു.എന്നിൽ
text_fields
യുനൈറ്റഡ് നാഷൻസ്: ആണവ-മിസൈൽ പരീക്ഷണങ്ങൾക്കു താക്കീതായി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറ സ്വത്തുക്കൾ മരവിപ്പിക്കണമെന്ന ആവശ്യവുമായി യു.എസ് യു.എന്നിൽ. കിം ജോങ് ഉന്നിെൻറ സ്വത്തുക്കൾ മരവിപ്പിക്കുക, എണ്ണ, ടെക്സ്റ്റൈൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക തുടങ്ങിയവയുൾപ്പെടെയുള്ള ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് യു.എസ് യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ചത്.
എണ്ണ, ടെക്സ്റ്റൈൽ ഉൽപന്നങ്ങൾ തുടങ്ങി ചില മേഖലകളിൽ ഇതുവരെ ഉത്തര കൊറിയക്ക് ഉപരോധമേർപ്പെടുത്തിയിട്ടില്ല. അടിക്കടിയുള്ള മിസൈൽ പരീക്ഷണത്തിനു പിന്നാലെ ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതോടെയാണ് നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് യു.എസ് രംഗത്തുവന്നത്. ഉപരോധനീക്കം റഷ്യയും ചൈനയും എതിർക്കുമെന്നാണ് കരുതുന്നത്. ഉത്തര കൊറിയക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന കൽക്കരി ഉൽപന്നങ്ങളുടെ കയറ്റുമതി തടയുകയാണ് യു.എസിെൻറ ലക്ഷ്യം. അതുവഴി വരുമാനം 100 കോടി ഡോളറിൽനിന്ന് 76 കോടി ഡോളറാക്കി ചുരുക്കാമെന്നാണ് യു.എസ് കണക്കുകൂട്ടുന്നത്.
കിമ്മിനും ഉന്നത ഉദ്യോഗസ്ഥർക്കും യാത്രവിലക്ക് ഏർപ്പെടുത്തണം, ഉത്തര കൊറിയയിലെ തൊഴിലാളികളെ വിദേശത്ത് പണിയെടുക്കുന്നത് തടയുക എന്നീ നിർദേശങ്ങളടങ്ങിയ പ്രമേയമാണ് യു.എസ് രക്ഷാസമിതിയിൽ അവതരിപ്പിക്കുക. വിദേശരാജ്യങ്ങളിൽനിന്നുള്ള പണവും ടെക്സ്റ്റൈൽ ഉൽപന്നങ്ങളുടെ കയറ്റുമതിയുമാണ് ഉത്തര കൊറിയുടെ പ്രധാന വരുമാന സ്രോതസ്സ്. ഉത്തര കൊറിയയിൽനിന്ന് എണ്ണ സ്വീകരിക്കുന്ന രാജ്യങ്ങളാണ് റഷ്യയും ചൈനയും. 40,000 ടൺ എണ്ണയാണ് ഉത്തര കൊറിയയിൽനിന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഇതൊരിക്കലും ഒഴിവാക്കാനാവില്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. ചൈന യു.എസിെൻറയും വ്യാപാരപങ്കാളിയാണ്. അതിനാൽ ഉപരോധം ഉത്തര കൊറിയയെ കൂടുതൽ പ്രകോപിക്കുമെന്നതിനാൽ നയതന്ത്ര പരിഹാരം കൊണ്ടേ കാര്യമുള്ളൂെവന്നാണ് പുടിെൻറ അഭിപ്രായം. ഉത്തര കൊറിയ ആയുധ പദ്ധതി മരവിപ്പിക്കുമ്പോൾ മറുപടിയായി യു.എസും ദക്ഷിണ കൊറിയയും മേഖലയിലെ സൈനികാഭ്യാസം മരവിപ്പിക്കണമെന്നാണു റഷ്യയുടെ ആവശ്യം. ചൈനയും ഈ നിലപാടിനെ പിന്താങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.