ആണവനിരായുധീകരണം വരെ ഉ.കൊറിയക്ക് ഇളവില്ലെന്ന് യു.എസ്
text_fieldsസോൾ: ആണവനിരായുധീകരണം പൂർത്തിയാകുന്നത് വരെ ഉത്തര കൊറിയക്കെതിരായ ഉപരോധത്തിൽ ഇളവനുവദിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ.
ആണവനിരായുധീകരണം വേഗത്തിലാക്കുന്നതിെൻറ ആവശ്യകത ഉത്തര കൊറിയക്ക് ബോധ്യമുണ്ടെന്നും അത് ഉപാധികളോടെയും ഘട്ടംഘട്ടമായും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂരിൽ നടന്ന കിം ജോങ് ഉൻ-ഡോണൾഡ് ട്രംപ് ഉച്ചകോടി സംബന്ധിച്ച വിശദാംശങ്ങൾ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിനെ ധരിപ്പിക്കാൻ സോളിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ച ഉത്തര കൊറിയൻ ഒൗദ്യോഗിക മാധ്യമം ഉച്ചകോടിയിലൂടെ യു.എസിൽനിന്ന് ഇളവുകൾ അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് പോംപിയോ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണം പൂർത്തിയാവാൻ രണ്ട് വർഷമെങ്കിലും എടുക്കുമെന്ന് കഴിഞ്ഞദിവസം പോംപിയോ പറഞ്ഞിരുന്നു. ഉത്തരെകാറിയ ഇനിമുതൽ ആണവ ഭീഷണിയല്ലെന്ന് കഴിഞ്ഞദിവസം യു.എസ് പ്രസിഡൻറും ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച സോളിലെത്തിയ പോംപിയോ ദക്ഷിണ കൊറിയയുടെയും ജപ്പാെൻറയും വിദേശകാര്യ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
നേരത്തെ കിം-ട്രംപ് ഉച്ചകോടിയുടെ വിശദാംശങ്ങളിൽ ആശങ്കയുണ്ടെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിറക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ ധാരണ സംബന്ധിച്ച് തങ്ങളുടെ സഖ്യരാഷ്ട്രങ്ങളായ ജപ്പാനുമായും ദക്ഷിണ കൊറിയയുമായും സംസാരിക്കാനാണ് പോംപിേയാ എത്തിയത്.
അതിനിടെ ഉച്ചകോടിയിലെ ധാരണ സംബന്ധിച്ച് ഉത്തര കൊറിയയും യു.എസും വ്യത്യസ്തമായ അവകാശവാദങ്ങളുമായി രംഗത്തെത്തിയത് കരാറിെൻറ ഭാവിയെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. അതിനിടെയാണ് ബുധനാഴ്ച ഉത്തര കൊറിയൻ മാധ്യമം പുറത്തുവിട്ട വാർത്തയെ തള്ളി യു.എസ് സ്റ്റേറ്റ് സെക്രട്ടറി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.