സുപ്രധാന പരീക്ഷണം നടത്തി ഉത്തര കൊറിയ
text_fieldsസോൾ: യു.എസിന് ഭീഷണിയുമായി സുപ്രധാന പരീക്ഷണം നടത്തിയതായി ഉത്തര കൊറിയയുടെ വെളിപ്പെടുത്തൽ. ശനിയാഴ്ച ഉച്ചക്ക് വടക്കു പടിഞ്ഞാറൻ തീരത്തെ സൊഹായെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു പരീക്ഷണമെന്ന് ഉത്തര കൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കരയിൽനിന്ന് തൊടുക്കാവുന്ന ഉപഗ്രഹമോ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലോ ആയിരിക്കാം പരീക്ഷിച്ചതെന്നാണ് കരുതുന്നത്. ആണവ ചർച്ച പുനരാരംഭിക്കാനുള്ള യു.എസിെൻറ ശ്രമങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയാറായില്ല.
ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ശത്രുതാപരമായ നീക്കമുണ്ടായാൽ അത്ഭുതപ്പെടുമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവനക്കു പിന്നാലെയാണ് പരീക്ഷണം. ഉത്തര കൊറിയയുമായി ആണവ കരാറിൽ ഒപ്പുവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ട്രംപ്.
ഈ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ഉത്തര കൊറിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.