അമേരിക്കൻ വ്യോമതാവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ
text_fieldsപ്യോങ്യാങ്: യു.എസിെനതിരെ യുദ്ധപ്രഖ്യാനവുമായി ഉത്തര കൊറിയ. ആക്രമണ ഭീഷണി അവസാനിപ്പിച്ചില്ലെങ്കിൽ ഗുവാമിലെ അമേരിക്കൻ സൈനികതാവളം ആക്രമിക്കുമെന്ന് ഉത്തര കൊറിയയുെട മുന്നറിയിപ്പ്. യു.എസിനെ പ്രകോപിപ്പിച്ചാൽ ഉത്തര കൊറിയയെ തകർക്കുമെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ താക്കീതിനാണ് മറുപടി. 3400 കി.മീറ്റർ അകലെ കിടക്കുന്ന ഗുവാമിലെ വ്യോമതാവളത്തിൽ മിസൈലാക്രമണം നടത്തുന്നത് പരിശോധിച്ചുവരുകയാണെന്ന് ഉത്തര െകാറിയയുടെ ഒൗദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
മധ്യദൂര ഹ്വസോങ്-12 മിസൈൽ പ്രയോഗിച്ച് അതിർത്തിമുഴുവൻ ചുെട്ടരിക്കുമെന്നും ഭീഷണിയുണ്ട്. അതേസമയം, ഏതാക്രമണവും പ്രതിരോധിക്കാൻ തയാറാണെന്ന് ഗുവാം ഗവർണർ ഇദ്ദീ കാൽവോ വ്യക്തമാക്കി. ഗുവാം അമേരിക്കൻ മണ്ണിലാണ്. ഞങ്ങൾ വെറുമൊരു സൈനികാസ്ഥാനം മാത്രമല്ല -അദ്ദേഹം പറഞ്ഞു. ഏതു നിമിഷവും ആക്രമണത്തിന് തയാറെടുക്കാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതായി കൊറിയൻ പീപ്ൾസ് ആർമി വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തര െകാറിയക്കെതിരായ വീണ്ടുവിചാരമില്ലാത്ത സൈനികപ്രകോപനങ്ങൾ യു.എസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൊറിയൻ മേഖലയിലെ യുദ്ധസമാന സാഹചര്യം കണക്കിലെടുത്ത് കുറവുകൾ പരിഹരിച്ച് രാജ്യത്തെ സായുധസേന ഏതുനിമിഷവും തയാറായിരിക്കണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇൻ നിർദേശം നൽകി. ജൂലൈ അവസാനം അമേരിക്കയെ മുഴുവൻ വരുതിയിലാക്കുന്ന ഭൂഖണ്ഡാന്തരമിസൈൽ പരീക്ഷിച്ചിരുന്നു ഉത്തര കൊറിയ. തുടർന്ന് യു.എൻ ഉത്തര കൊറിയക്കെതിരെ സാമ്പത്തിക ഉപരോധവും പ്രഖ്യാപിച്ചു. മിസൈൽ, ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തര കൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്നായിരുന്നു ട്രംപിെൻറ ഭീഷണി.
ഉത്തര കൊറിയ യുദ്ധഭീഷണിയും ആയുധപരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്. അതിനിടെ, ഉത്തര കൊറിയയും യു.എസും യുദ്ധപ്രഖ്യാപനം അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്ന് ജർമനി ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും നിലവിലെ സാഹചര്യത്തിൽ അതീവ ആശങ്കയുണ്ടെന്നും ജർമൻ വിദേശകാര്യ വക്താവ് അറിയിച്ചു. സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്രതലത്തിൽ ശ്രമം തുടരുമെന്നും യു.എൻ ഉപരോധം അന്താരാഷ്ട്ര സമൂഹം നടപ്പാക്കണമെന്നും ജർമനി ആഹ്വാനം ചെയ്തു. അതിനിടെ ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ ട്രംപ് ഒഴിവാക്കണമെന്ന് ചൈന അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.