ഉ.കൊറിയ ആണവപരീക്ഷണം പുനഃരാരംഭിച്ചതായി നിരീക്ഷണസംഘം
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയയുടെ ആണവപരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചതായി യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദഗ്ധർ. ഉപഗ്രഹചിത്രങ്ങളാണ് സൂചന നൽകിയത്.
ഉത്തര കൊറിയ ആറാമത്തെ ആണവപരീക്ഷണത്തിന് ഒരുങ്ങിയതായി വാർത്തകൾ വന്നിരുന്നു. ഏപ്രിൽ 25െനടുത്ത പുങ്ഗിരി ആണവകേന്ദ്രത്തിെൻറ ചിത്രങ്ങളാണ് സംശയത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. ആണവപരീക്ഷണത്തിന് തയാറാക്കിയതെന്ന് കരുതുന്ന തുരങ്കത്തിനകത്തേക്ക് തൊഴിലാളികൾ വെള്ളമടിച്ചുകയറ്റുന്നത് ചിത്രത്തിൽ കാണാമെന്ന് 38 നോർത്ത് എന്ന നിരീക്ഷണ സംഘം പറഞ്ഞു.
എന്നാൽ, ആണവപരീക്ഷണത്തിനുള്ള തയാറെടുപ്പാണോ അതോ പരീക്ഷണം റദ്ദാക്കിയതാണോ എന്ന് ചിത്രത്തിൽനിന്ന് വ്യക്തമാകുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഏപ്രിൽ 19നും 21നും പകർത്തിയ ചിത്രങ്ങളിൽ തൊഴിലാളികൾ ആണവകേന്ദ്ര പരിസരത്തുനിന്ന് വോളിബാൾ കളിക്കുന്നതും കാണാം. ഉത്തര കൊറിയ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്ന് സൂചിപ്പിക്കുന്നതാണ് ഏറ്റവും പുതിയ ചിത്രങ്ങളെന്നും 38 നോർത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.