ലിംഗവിവേചനത്തിന് ജീവനക്കാരെൻറ ന്യായീകരണം; ഗൂഗ്ൾ വിവാദത്തിൽ
text_fieldsന്യൂയോർക്: െഎ.ടി കമ്പനികളിലെ ലിംഗവിവേചനത്തെ ന്യായീകരിച്ച സോഫ്റ്റ്വെയർ എൻജിനീയറുടെ നടപടി ഗൂഗ്ളിനെ വെട്ടിലാക്കി. െഎ.ടി കമ്പനികളിൽ നേതൃത്വത്തിലും മറ്റും മതിയായ സ്ത്രീപ്രാതിനിധ്യമില്ലാത്തതിനു കാരണം ജൈവികഘടനയിലെ വ്യത്യാസമാണെന്ന കമ്പനിയിലെ ഒരു സോഫ്റ്റ്വെയർ എൻജിനീയറുടെ വാദമാണ് വിവാദത്തിലായത്. ലിംഗവിവേചനം സംബന്ധിച്ച് ഗൂഗ്ളിനകത്തു നടന്ന ഇ-മെയിൽ സംഭാഷണം അജ്ഞാതൻ ചോർത്തിനൽകുകയായിരുന്നു.
‘‘പുരുഷന്മാരുടെ പ്രകൃതം മികച്ച കമ്പ്യൂട്ടർ പ്രോഗ്രാമർമാരാകാൻ സഹായിക്കുന്നതാണ്. എന്നാൽ, ‘സൗന്ദര്യാനുഭൂതി കൂടിയവരും വികാരജീവികളുമായ സ്ത്രീകൾ’ സാമൂഹികവും കലാപരവുമായ മേഖലകളോടാണ് ആഭിമുഖ്യം കാണിക്കുക’’ -മൂവായിരം വാക്കുകളുള്ള കത്തിലെ ഒരു വാദം.
ജീവനക്കാരെൻറ അഭിപ്രായം ചോർന്നതോടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗൂഗ്ൾ രംഗത്തുവന്നു. കമ്പനി ഇൗ കാഴ്ചപ്പാടിനെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകേയാ ചെയ്യുന്നില്ലെന്ന് വൈസ് പ്രസിഡൻറായ ഡാനിയലി ബ്രൗൺ പറഞ്ഞു.
ഒരു സംസ്കാരത്തെ മാറ്റുന്നത് അത്യധികം ദുഷ്കരമായ പ്രവൃത്തിയാണെന്നും അവർ കുറിച്ചു. ഗൂഗ്ൾ ഉൾപ്പെടെ അമേരിക്കയിലെ െഎ.ടി കമ്പനികളുടെ താവളമായ സിലിക്കൺവാലിയിൽ ലിംഗവിവേചനം രൂക്ഷമാണെന്ന പരാതികൾ സമീപകാലത്ത് വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.