ആണവായുധ നിരോധനം: യു.എൻ ചർച്ച പരാജയം
text_fieldsയുനൈറ്റഡ് േനഷൻസ്: ആണവായുധങ്ങൾ നിരോധിക്കുന്നതു സംബന്ധിച്ച് ഇൗയാഴ്ച യു.എൻ ആസ്ഥാനത്ത് തുടങ്ങിയ ചർച്ച പരാജയപ്പെട്ടു. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങി ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന വൻശക്തി രാഷ്ട്രങ്ങൾ സമ്മേളനം ബഹിഷ്കരിച്ചതോടെയാണ് രണ്ടു ദശകത്തിലധികമായി നടക്കുന്ന ചർച്ച വിഫലമായത്. സമ്മേളനം ബഹിഷ്കരിച്ച 40 രാഷ്ട്രങ്ങളിൽ ഇന്ത്യയുമുണ്ട്.
ലോകത്ത് ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുള്ളത് ഒമ്പതു രാഷ്ട്രങ്ങളിലാണ്. അമേരിക്ക, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, ഇന്ത്യ, പാകിസ്താൻ, ഇസ്രായേൽ, ഉ.കൊറിയ എന്നിവയാണ് ഇൗ രാഷ്ട്രങ്ങൾ. ഇവരെല്ലാം യു.എൻ ചർച്ചയെ എതിർക്കുകയാണ്. യു.എൻ പ്രമേയത്തിന് വിരുദ്ധമായി ഉ.കൊറിയ ആണവായുധ പരീക്ഷണങ്ങളിൽ ഏർപ്പെട്ടതാണ് തങ്ങളുടെ എതിർപ്പിെൻറ പ്രധാന കാരണമായി ഇതിൽ എട്ടു രാഷ്ട്രങ്ങളും ചൂണ്ടിക്കാട്ടുന്നത്.
യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി ഇക്കാര്യം യു.എൻ ആസ്ഥാനത്ത് നടന്ന അനൗപചാരിക ചർച്ചയിൽ വ്യക്തമാക്കുകയും ചെയ്തു.
ഉ.കൊറിയ ആണവായുധം നിരോധിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിച്ചു പറയാനാകുേമായെന്ന് അവർ ചോദിച്ചു. അതുകൊണ്ടുതന്നെ യു.എൻ നടത്തുന്ന ചർച്ച പ്രായോഗികമല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർ പ്രത്യേക യോഗം ചേർന്ന ശേഷമാണ് അമേരിക്കയുെട നേതൃത്വത്തിൽ ചടങ്ങ് ബഹിഷ്കരിക്കുന്നതിനുള്ള തീരുമാനമെടുത്തത്.
ആണവായുധമില്ലാത്ത ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളും യു.എന്നിൽ അമേരിക്കൻ നിലപാടിനൊപ്പം നിന്നു. നേരത്തേ, ചടങ്ങിൽ പെങ്കടുത്ത് ആണവായുധ നിരോധനത്തെ അനുകൂലിച്ച് വോട്ടു ചെയ്യണമെന്ന് ആസ്ട്രേലിയൻ സെനറ്റ് പ്രമേയം പാസാക്കിയതാണ്. കഴിഞ്ഞ ഡിസംബറിൽ യു.എൻ പൊതുസഭ സമ്മേളനത്തിൽ പാസായ പ്രമേയമാണ് ആണവായുധ നിരോധന ചർച്ചക്കുള്ള വഴിതുറന്നത്. ഭാവിയിൽ ആണവായുധങ്ങളെല്ലാം നിരോധിക്കുന്നതിനായി ആഗോള തലത്തിൽ നിയമം കൊണ്ടുവരണമെന്ന ഇൗ പ്രമേയം 35നെതിരെ 113 വോട്ടുകൾക്ക് പാസായി. ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങൾ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു.
ഉ.കൊറിയയുടെ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ആ പ്രമേയത്തെ അന്നും യു.എസ് അടക്കമുള്ള രാജ്യങ്ങൾ എതിർത്തിരുന്നു. ലോകത്ത് നിലവിൽ 15,000 ആണവായുധങ്ങൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.