Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ നഗ്നനായി...

അമേരിക്കയിൽ നഗ്നനായി റസ്​റ്റോറൻറിലെത്തിയ യുവാവ്​ മൂന്നുപേരെ വെടിവെച്ചു കൊന്നു

text_fields
bookmark_border
അമേരിക്കയിൽ നഗ്നനായി റസ്​റ്റോറൻറിലെത്തിയ യുവാവ്​ മൂന്നുപേരെ വെടിവെച്ചു കൊന്നു
cancel

വാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നസ്സിയിൽ നഗ്നനായി റസ്റ്റോറൻറിൽ എത്തിയ യുവാവ് മൂന്നുപേരെ വെടിവെച്ചു കൊന്നു. വെടിവെപ്പിൽ നിരവധിപേർക്ക്​ പരിക്കേറ്റു. 
ടെന്നസ്സിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറൻറിൽ ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം. നഗ്നനായി റസ്‌റ്റോറൻറിലെത്തിയ യുവാവ് എ.ആർ-15 റൈഫിൾ ഉപയോഗിച്ച്​ വെടിയുതിര്‍ക്കുകയായിരുന്നു.  തുടര്‍ന്ന്, കാവല്‍ക്കാരിലൊരാള്‍ ഇയാളുടെ കൈയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. 

ഇല്ലിനോസിൽ നിന്നുള്ള ട്രാവിസ് റെയ്ന്‍കിങ് എന്ന 29 വയസ്സുള്ള യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ കാറിലാണ്​റെസ്‌റ്റോറൻറിലെത്തിയതെന്നും വെടിവെച്ചശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കുവേണ്ടി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.

യു.എസിൽ തോക്ക്​ ലൈസൻസ്​ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്​ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടയിലാണ്​ വീണ്ടും പൊതുയിടത്തിൽ വെടിവെപ്പുണ്ടായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usshootingworld newsGunmanrestaurantTennessee
News Summary - Nude Gunman Kills 3 At US Restaurant In 3 AM Shooting In Tennessee- World news
Next Story