ദുരന്തത്തിെൻറ മൂകസാക്ഷിയായി അമേരിക്കയിലെ നഴ്‌സിങ് ഹോമുകൾ
text_fieldsറിച്ചുമോണ്ട് (വിര്‍ജീനിയ): വിര്‍ജീനിയായിലെ റിച്ചുമോണ്ടിലുള്ള കാൻറര്‍ബറി നഴ്‌സിങ് ഹോമിൽ കോവിഡ് ബാധിച്ച് മരിച്ചത് 42 പേര്‍. ഇവിടത്തെ 163 അന്തേവാസികളില്‍ 127 പേർക്ക് കോവിഡ് ബാധിച്ചതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജയിംസ് റൈറ്റ് അറിയിച്ചു. കോവിഡ് വൈറസ് അമേരിക്കയില്‍ പടർന്നശേഷം ഒരൊറ്റ നഴ്‌സിങ് ഹോമില്‍ ഇത്രയുമധികം പേര്‍ മരിക്ക ുന്നത് ആദ്യ സംഭവമാണ്. ഇവിടെയുള്ള രോഗികൾക്ക് പുറമെ 35 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ നഴ്‌സിങ് ഹോമില്‍ ഇനിയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായി ഡോ. ജയിംസ് റൈറ്റ് പറഞ്ഞു. സുരക്ഷ ഉപകരണങ്ങളുടെ അപര്യാപ്തതയും മാസ്ക്, ഗൗണ്‍ എന്നിവയുടെ കുറവും രോഗം പെട്ടെന്ന് വ്യാപിക്കാന്‍ ഇടയായെന്നും ഡോക്ടര്‍ പറഞ്ഞു. കോവിഡ് ബാധിക്കുന്നത് നല്ലൊരു ശതമാനം പ്രായമായവരാണ്. പ്രത്യേകിച്ച് നഴ്‌സിങ് ഹോമില്‍ കഴിയുന്നവര്‍. രോഗപ്രതിരോധ ശക്തി കുറയുന്നതും മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അമേരിക്കയില്‍ ലഭ്യമായ കണക്കുകളനുസരിച്ച് നഴ്‌സിങ് ഹോമിൽ കോവിഡ് കാരണം മരിച്ചവരുടെ എണ്ണം 3,621 ആണ്. നഴ്‌സിങ് ഹോമില്‍ കോവിഡ് പരിശോധന നടത്താന്‍ കഴിയാതെ മരിച്ചവർ ഇതിലേറെ വരും. അമേരിക്കയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,44,089 ആയി ഉയർന്നിട്ടുണ്ട്. 28,529 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.