Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ് പ്രതിരോധം:...

കോവിഡ് പ്രതിരോധം: ട്രംപിന് വിമര്‍ശനവുമായി ബരാക് ഒബാമ

text_fields
bookmark_border
കോവിഡ് പ്രതിരോധം: ട്രംപിന് വിമര്‍ശനവുമായി ബരാക് ഒബാമ
cancel

വാഷിങ്​ടണ്‍: പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപി​​െൻറ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങൾ സമ്പൂർണ ദുരന്തത്തിലേക്കാണ്​ പോകുന്നതെന്ന വിമര്‍ശവുമായി മുന്‍ അമേരിക്കന്‍ പ്രസിഡൻറ്​ ബരാക് ഒബാമ. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപകടമാണെന്നാണ് ഒബാമ ആരോപിച്ചു. 

 നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രതിസന്ധികളിലൂടെ രാജ്യത്തെ നയിക്കുന്നതിൽ ട്രംപ്​ ഭരണകൂടം പരാജയപ്പെട്ടു. മഹാമാരിയെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക്​ അധികാരം നൽകി വിട്ടുകൊടുക്കുകയാണ്​ ട്രംപ്​ ചെയ്​തതെന്നും ഒബാമ ആരോപിച്ചു. ത​​െൻറ ഭരണകാലത്തെ വൈറ്റ് ഹൗസിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്​ച നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഒബാമയുടെ ആരോപണം.

ഒബാമ അല്യൂമിനി അസോസിയേഷനിലെ അംഗങ്ങളുമായി 30 മിനുട്ട് സംഭാഷണമാണ് ഒബാമ നടത്തിയത്. യാഹൂ ന്യൂസാണ്​ ഒബാമയുടെ വെബ്​ കോളി​​െൻറ വിശദാംശങ്ങൾ പുറത്തുവിട്ടത്​. നിലവിലെ കോവിഡിനെതിരെയുള്ള സര്‍ക്കാരിൻെറ പ്രതികരണം ഇത്തരത്തിലൊരു ആഗോള പ്രതിസന്ധിയില്‍ ഒരു മികച്ച നേതൃത്വമാണ് ആവശ്യപ്പെടുന്നതെന്ന് ഒബാമ പറഞ്ഞു.

നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻെറ പ്രചരണത്തിന്​ സഹകരണം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒബാമ ഇവരുമായി സംസാരിച്ചത്. ട്രംപിനെ നേരിടാൻ ഒരുങ്ങുന്ന ജോ ബൈഡ്​ വേണ്ടി ത​നിക്കൊപ്പം അണിനിരക്കണ​െമന്നും ഒബാമ ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിൽ ആരോപവിധേയനായ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിനെതിരായ ആരോപണങ്ങൾ ഒഴിവാക്കാനുള്ള നീതിന്യായ വകുപ്പിൻെറ തീരുമാനം തെറ്റാണെനനും ഒബാമ വെബ് കോളിൽ പറഞ്ഞു. 

ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരും മരണങ്ങളും റി​പ്പോർട്ട്​ ചെയ്​തത്​ അമേരിക്കയിലാണ്​.  1.3 ദശലക്ഷം കോവിഡ്​ രോഗികളാണ്​ അമേരിക്കയിലുള്ളത്​.  77,000 ത്തിലധികം പേർ മരിക്കുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsCoronaviruspandemicDonald Trump
News Summary - Obama Slams Trump's Handling of Coronavirus Pandemic - World news
Next Story