എണ്ണ ഉൽപാദനം: യു.എസ് ഒന്നാമെതത്തുമെന്ന് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: റഷ്യയെയും സൗദിയെയും മറികടന്ന് നടപ്പുവർഷം യു.എസ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായി ഉയരുമെന്ന് റിപ്പോർട്ട്. 10 ശതമാനം ഉയർത്തി പ്രതിദിനം 1.1 കോടി ബാരൽ എണ്ണ ഉൽപാദിപ്പിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഇതോടെ ‘ആഗോള എണ്ണരാജാവ’ായി യു.എസ് മാറുമെന്നാണ് കണക്കുകൂട്ടൽ.
1975നുശേഷം റഷ്യേയാ സൗദിയോ ആണ് ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്നത്. അടുത്തിടെയായി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച ഷേൽ ഇന്ധനം വ്യാപകമായി ഖനനം തുടങ്ങിയതോടെയാണ് യു.എസ് വീണ്ടും മുൻനിരയിലേക്കുവന്നത്.
എണ്ണ ഉൽപാദനത്തിലെ നിയന്ത്രണങ്ങൾ എടുത്തുകളയുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നേരേത്ത വ്യക്തമാക്കിയിരുന്നു.
വിദേശ രാജ്യങ്ങൾക്കുമേലുള്ള ആശ്രിതത്വം ഇന്ധനരംഗത്ത് പരമാവധി കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. എണ്ണ സമൃദ്ധമായുള്ള പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വന്തമായി ഉൽപാദനം വർധിപ്പിക്കുന്നത് സുരക്ഷിതമായ ലഭ്യത ഉറപ്പാക്കും.
ഉൽപാദനം വർധിക്കുകയും ആവശ്യം കുറയുകയും ചെയ്തതോടെ കഴിഞ്ഞവർഷങ്ങളിൽ എണ്ണവില വൻതോതിൽ കുറഞ്ഞിരുന്നു. ഇറാനിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നുവർഷത്തെ ഉയർന്ന നിരക്കിലാണിപ്പോൾ എണ്ണവില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.