ലോക മുത്തശ്ശി 117ാം വയസിൽ വിടപറഞ്ഞു
text_fieldsകിങ്സ്റ്റൻ: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായി അറിയപ്പെട്ട വയലറ്റ് മോസ് ബ്രൗൺ വിടവാങ്ങി. 117ാമത്തെ വയസ്സിലാണ് ഇൗ ജമൈക്കക്കാരിയുടെ അന്ത്യം. 1900 മാർച്ച് 10ന് ട്രിലവ്നിയിലാണ് ജനനം. ഇക്കഴിഞ്ഞ ഏപ്രിൽ 15നാണ് വയലറ്റിനെ ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായി തിരഞ്ഞെടുത്തത്. മൂന്നു നൂറ്റാണ്ടിലെ ചരിത്രസംഭവങ്ങൾക്കു സാക്ഷ്യംവഹിച്ച ഇറ്റലിയിലെ എമ്മ മൊറാനോയുടെ മരണത്തെ തുടർന്നായിരുന്നു അത്.
പന്നിയിറച്ചിയും കോഴിയിറച്ചിയും മദ്യവും ഒഴികെ മറ്റെന്തും കഴിച്ചിരുന്നു വയലറ്റ്. വയസ്സായിട്ടും തെൻറ മനസ്സിൽ യുവത്വം സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിെൻറ രഹസ്യമെന്നും ഒരിക്കൽ അവർ പറഞ്ഞു. മറ്റൊരു പ്രത്യേകതയുണ്ട് വയലറ്റിെൻറ കാര്യത്തിൽ. അവരുടെ ജനനവും മരണവും സംഭവിച്ചത് ഒരേ വീട്ടിൽതന്നെയാണ്. ആദ്യ കാലങ്ങളിൽ റബർ തോട്ടത്തിലും കരിമ്പിൻ തോട്ടങ്ങളിലുമായിരുന്നു ജോലി.
വീട്ടുവേലക്കാരിയായും ജോലി നോക്കിയിരുന്നു. ആറു മക്കളിൽ രണ്ടു പേർ മരിച്ചു. വയലറ്റിെൻറ മരണശേഷം ജപ്പാനിലെ നാബി താജിമയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. നാബിക്കും 117 വയസ്സാണ് പ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.