ഫേസ്ബുക്കിൽ ഒന്നാമത് താൻ, രണ്ടാമത് മോദി; ഇന്ത്യാ സന്ദർശനം ട്വീറ്റ് ചെയ്ത് ട്രംപ്
text_fieldsവാഷിങ്ടൺ: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യ സന്ദർശനത്തെ കുറിച്ച് ട്വിറ്ററിൽകുറിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഫേസ്ബുക്കിൽ ഒന്നാം സ്ഥാനത്ത് താനും രണ്ടാം സ്ഥാനത്ത് മോദിയുമാണെന്നും രണ്ടാഴ്ചക്കുള് ളിൽ നടത്താനിരിക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
‘‘ഫേ സ്ബുക്കിൽ ഒന്നാം സ്ഥാനത്ത് ഡോണൾഡ് ജെ. ട്രംപ് ആണെന്ന് അടുത്തിടെ മാർക് സക്കർബർഗ് പറഞ്ഞിരുന്നു. രണ്ടാം സ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്. വലിയ ആദരവായി കരുതുന്നു. യഥാർഥത്തിൽ ഞാൻ രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യയിലേക്ക് പോവുകയാണ്. അതിനായി കാത്തിരിക്കുന്നു.’’ -ട്രംപ് ട്വീറ്റ് ചെയ്തു.
Great honor, I think? Mark Zuckerberg recently stated that “Donald J. Trump is Number 1 on Facebook. Number 2 is Prime Minister Modi of India.” Actually, I am going to India in two weeks. Looking forward to it!
— Donald J. Trump (@realDonaldTrump) February 14, 2020
ഈ മാസം 24നാണ് യു.എസ് പ്രസിഡൻറ് ഇന്ത്യയിലെത്തുന്നത്. ട്രംപിെൻറ സന്ദർശനം ഇന്ത്യ-യു.എസ് ബന്ധത്തെ കൂടുതൽ ശക്തമാക്കുകയും ഇന്ത്യൻ ജനതയും അമേരിക്കൻ ജനതയും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുകയും ചെയ്യുമെന്നും ൈവറ്റ്ഹൗസ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
നേരത്തെ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. മോദി പങ്കെടുത്ത ഹൗഡി മോഡി പരിപാടിയിൽ ട്രംപും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.