യു.എസിൽ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു
text_fieldsകാലിഫോർണിയ: വെള്ളപ്പൊക്കത്തിൽ ഇൗൽ നദിയിൽ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യയുടെ (38) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വടക്കൻ കാലിഫോർണിയയിലെ സാന്റാ ക്ലാരിറ്റ താഴ്വരയിലെ അപകട സ്ഥലത്ത് നിന്ന് 11 കിലോ മീറ്റർ തെക്ക് മാറി വെള്ളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മെണ്ടോസിനോ കൗണ്ടി പൊലീസ് തോമസ് അൽമാൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
സന്ദീപ് തോട്ടപ്പിള്ളി (42), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെ കണ്ടെത്താൻ കാലിഫോർണിയ അധികൃതർ നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്. കാക്കനാട് പടമുകള്‍ ടൗണ്‍ഷിപ്പില്‍ അക്ഷയവീട്ടില്‍ റിട്ട. യൂനിയന്‍ ബാങ്ക് ഉദ്യോഗസ്ഥരായ സോമനാഥ് പിള്ളയുടെയും രത്നവല്ലിയുടെയും മകളാണ് സൗമ്യ.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് മലയാളി കുടുംബത്തെ കാണാതായത്. സൗത്ത് കാലിഫോര്‍ണിയയിലെ വാലന്‍സിയയില്‍ താമസിക്കുന്ന സന്ദീപും കുടംബവും ഒറിഗോണിലെ പോര്ട്ട്ലാന്ഡിൽ നിന്ന് സനോയിഡിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. ലെഗ്ഗെറ്റ് നഗരത്തിന് വടക്ക് ഡോറ ക്രീക്കിൽവെച്ച് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇൗൽ നദിയിൽ സന്ദീപും കുടുംബവും സഞ്ചരിച്ച വാഹനം മുങ്ങിപ്പോയെന്നാണ് ദൃക്സാക്ഷി പൊലീസിനെ അറിയിച്ചത്.
ഒരാഴ്ചയായി സന്ദീപും കുടുംബവും വിനോദയാത്രയിലായിരുന്നു. ഇതിനിടെ സനോയിഡിലെ ബന്ധുവിെൻറ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നുവെങ്കിലും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിഫോര്‍ണിയ ഹൈവേ പട്രോളില്‍ നിന്ന് അപകടവിവരം അറിഞ്ഞത്.
എറണാകുളം പറവൂര്‍ തോട്ടപ്പള്ളി വീട്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ സൂറത്തില്‍ സ്ഥിരതാമസമാക്കിയ സുബ്രഹ്മണ്യെൻറ മകനാണ് സന്ദീപ്. ലോസ് ആഞ്ചലസിനടുത്ത് സാൻറാ ക്ലരിറ്റയിൽ യൂനിയൻ ബാങ്ക് വൈസ് പ്രസിഡന്റായാണ് സന്ദീപ് ജോലി ചെയ്തിരുന്നത്. സൂറത്തിൽ നിന്ന് സന്ദീപ് 15 വർഷം മുമ്പാണ് യു.എസിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.