ഉ.കൊറിയയെ ശരിയാക്കാൻ ഒരേയൊരു മാർഗം മാത്രം; യുദ്ധസൂചനയുമായി ട്രംപ്
text_fieldsവാഷിങ്ടൺ: മുൻ ഭരണകൂടങ്ങൾ ചർച്ച നടത്തിയിട്ടും ഒരു ഫലവുമില്ല എന്ന സാഹചര്യത്തിൽ ഉത്തര കൊറിയയുടെ കാര്യത്തിൽ ഒന്നുമാത്രമേ ചെയ്യാനുള്ളൂവെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഉത്തര കൊറിയക്കെതിരെ സൈനികനടപടിയെടുത്തേക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയത്.
യു.എസ് ഭരണകൂടവും പ്രസിഡൻറുമാരും 25 വർഷമായി ഉത്തര കൊറിയയുമായിചർച്ച നടത്തുന്നു. പലതവണ കരാറുകൾ ഒപ്പുെവച്ചു. ധാരാളം പണം നൽകിയിട്ടുണ്ട്. അതൊന്നും നടപ്പായിട്ടില്ല. കരാറുകൾ മഷിയുണങ്ങുന്നതിനുമുമ്പ് ലംഘിക്കപ്പെട്ടു. യു.എസിെൻറ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവർ. മാപ്പ്, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക– ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്താണ് നടക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയതുമില്ല. യു.എസിനെയും സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിെൻറ ഭാഗമായി നിരന്തരം പ്രകോപനങ്ങൾ തുടരുന്ന ഉത്തര കൊറിയയെ നശിപ്പിക്കുമെന്ന് നേരത്തേ ട്രംപ് താക്കീതുനൽകിയിരുന്നു. ഇറാൻ, ഉത്തര കൊറിയ, െഎ.എസ് വിഷയങ്ങളിൽ പ്രതികരിക്കവേ കൊടുങ്കാറ്റിനുമുമ്പുള്ളശാന്തതയാണ് യു.എസിേൻറതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഉത്തര കൊറിയയുടെ മിസൈലുകൾ തടയുന്നതിനോ ആണവപരീക്ഷണങ്ങൾ തടയുന്നതിനോ യു.എസ് ഇതുവരെ കർശനനടപടികളൊന്നുമെടുത്തിട്ടില്ല. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ട്രംപും തമ്മിലുള്ള യുദ്ധപ്രഖ്യാപനങ്ങൾ തുടരുന്നതിനിടെ സംയമനത്തിെൻറ പാതയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് യു.എസ് വിദേശകാര്യ െസക്രട്ടറി റെക്സ് ടില്ലേഴ്സൻ ലക്ഷ്യമിടുന്നത്. ഇൗ വിഷയത്തിൽ ട്രംപിനെതിരെ ടില്ലേഴ്സൺ പരസ്യമായി രംഗത്തുവരുകയും മന്ദബുദ്ധിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രസ്താവനയിൽ ഖേദംപ്രകടിപ്പിക്കാൻ തയാറായില്ലെങ്കിലും ട്രംപിനെ പുകഴ്ത്താൻ ടില്ലേഴ്സൻ മറന്നില്ല. യു.എസിെൻറ പശ്ചിമതീരം ലക്ഷ്യമിട്ട് ദീർഘദൂരമിസൈൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഉത്തര കൊറിയയെന്ന് പ്യോങ്യാങ് സന്ദർശിച്ച റഷ്യൻ പാർലമെൻറ് അംഗങ്ങൾ നേരേത്ത വെളിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയൻ തലസ്ഥാനത്ത് ഇതുമായി ബന്ധമുള്ള പലരുമായും സംസാരിച്ചെന്നും ചില രൂപരേഖകൾ കണ്ടെന്നും സംഘം പറഞ്ഞു. ഭരണകക്ഷിയായ കൊറിയൻ തൊഴിലാളിപാർട്ടിയുടെ സ്ഥാപകദിനത്തിൽ പരീക്ഷണം നടന്നേക്കുമെന്നാണ് യു.എസിെൻറ വിലയിരുത്തൽ. യു.എസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോർമുനയുള്ള മിസൈൽ വികസിപ്പിക്കുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.