വ്യാപാരയുദ്ധം തുടരുമെന്ന് വ്യക്തമാക്കി ട്രംപ്
text_fieldsവാഷിങ്ടൺ: അയൽരാജ്യങ്ങളും യൂറോപ്യൻ യൂനിയനുമായി ഏർപ്പെട്ട വ്യാപാര യുദ്ധത്തിെൻറ പശ്ചാത്തലത്തിൽ പകരം നികുതിചുമത്തൽ നടപടികളിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂനിയൻ അടക്കമുള്ള രാജ്യങ്ങളോട് സ്വതന്ത്രവ്യാപാരം താൻ ഇഷ്ടപ്പെടുന്നുവെങ്കിലും ന്യായമായ വ്യാപാരമാണ് ആവശ്യപ്പെടുന്നതെന്നും ട്രംപ് ഉൗന്നിപ്പറഞ്ഞു.
‘‘യൂറോപ്യൻ യൂനിയൻ ഉൾെപ്പടെയുള്ള രാജ്യങ്ങൾ അഞ്ചുമടങ്ങാണ് നികുതി വർധിപ്പിച്ചിരിക്കുന്നത്. നിങ്ങൾ അഞ്ചുമടങ്ങ് വർധിപ്പിക്കുേമ്പാൾ ഞങ്ങളും വർധിപ്പിക്കേണ്ടതായുണ്ട്. എന്നാൽ, ഇതുവരെ അത് പ്രാവർത്തികമാക്കിയിട്ടില്ല. ഇതുവരെ ഒരു പ്രസിഡൻറും കൊണ്ടുവരാത്ത നടപടി നടപ്പിൽ വരാൻ പോവുകയാണ്’’ -മാധ്യമപ്രവർത്തകരോടായി ട്രംപ് പറഞ്ഞു.
നാഫ്റ്റ (നോർത്ത് അമേരിക്ക ഫ്രീ ട്രേഡ് എഗ്രിമെൻറ്) കരാർ പ്രകാരം കാനഡയുമായും മെക്സികോയുമായുള്ള വ്യാപാരത്തിൽ കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് നേരിട്ടതെന്നും ഇത് ഇനിയും ആവർത്തിക്കാൻ അനുവദിക്കുകയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.