പ്രസിഡന്‍റാവാന്‍ മത്സരിക്കുമോ? ഒരുകൈ നോക്കാമെന്ന് ഓപ്ര
text_fieldsവാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്‍െറ പിന്‍ഗാമിയാവാന്‍ അടുത്ത യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഈ നിമിഷം അതേക്കുറിച്ച് ആലോചിക്കുന്നുവെന്ന് കോടീശ്വരിയായ മാധ്യമ മുതലാളിയും നടിയും അവതാരകയുമായ ഓപ്ര വിന്‍ഫ്രെ. ബ്ളൂംബെര്‍ഗ് ടെലിവിഷന്‍ പരിപാടിക്കിടെ ഡേവിഡ് റൂബെന്‍സ്റ്റിനാണ് ഇക്കാര്യം എടുത്തിട്ടത്.
വൈറ്റ്ഹൗസിന്‍െറ സാരഥിയായത്തെുമോ എന്ന് ചോദിച്ചപ്പോള്‍, ഇത്തരമൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ളെന്ന് അവര്‍ പറഞ്ഞു. തനിക്ക് രാഷ്ട്രീയ പരിചയമില്ല. കൂടുതലൊന്നുമറിയില്ല. എന്നാല്‍, ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നുവെന്നും ആഫ്രോ-അമേരിക്കന്‍ വംശജയായ ഓപ്ര മനസ്സുതുറന്നു. 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ളിന്‍റനെയായിരുന്നു ഓപ്ര പിന്തുണച്ചത്.
1988ല്‍ ഡോണള്‍ഡ് ട്രംപുമായി നടത്തിയ അഭിമുഖത്തിനിടെ അമേരിക്കന്‍ പ്രസിഡന്‍റാവാന്‍ മത്സരിക്കുമോയെന്ന് ഓപ്ര ചോദിച്ചിരുന്നു. ഒരു സാധ്യതയുമില്ളെന്നായിരുന്നു അന്ന് ട്രംപിന്‍െറ മറുപടി. താന്‍ മത്സരിച്ചാല്‍തന്നെ വിജയിക്കാന്‍ ഒരു സാധ്യതയുമില്ളെന്നും അദ്ദേഹം തുറന്നുപറഞ്ഞു. എന്നാല്‍, കണക്കുകൂട്ടലുകള്‍ തെറ്റിച്ച് രാഷ്ട്രീയപരിചയം പോലുമില്ലാത്ത ട്രംപാണ് ഇപ്പോള്‍ അമേരിക്കയെ നയിക്കുന്നത്.
ഇക്കാര്യത്തെക്കുറിച്ച് റൂബന്‍സ്റ്റീന്‍ പരാമര്‍ശിച്ചപ്പോഴാണ് പ്രസിഡന്‍റാവാന്‍ മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും ഓപ്ര പറഞ്ഞു. നേരത്തെ ഒരിക്കലും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കില്ളെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. യു.എസിലെ കറുത്തവര്‍ഗക്കാരിയായ ഏക ശതകോടീശ്വരിയാണ ്ഈ 63കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.