ഒാേട്ടാ വാമ്പിയറുടെ ഭീകരാവസ്ഥ പങ്കുവെച്ച് മാതാപിതാക്കൾ
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിനു ശേഷം വിട്ടയച്ച യു.എസ് വിദ്യാർഥിയുടെ മരണത്തിനു മുമ്പുള്ള ദുരവസ്ഥ പങ്കുവെച്ച് മാതാപിതാക്കൾ. ഫോക്സ് ന്യൂസിൽ വന്ന അഭിമുഖത്തിലാണ് മരണശേഷം ആദ്യമായി ഇവർ മകെനക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ പങ്കുവെച്ചത്. 2016ൽ മോഷണക്കുറ്റമാരോപിച്ചാണ് ഒാേട്ടാ വാമ്പിയർ എന്ന യുവാവിനെ ഉത്തര കൊറിയ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പിന്നീട് അനാരോഗ്യം പരിഗണിച്ച് വാമ്പിയറെ യു.എസിലേക്ക് മടക്കിയയച്ചെങ്കിലും ദിവസങ്ങൾക്കകം മരിക്കുകയായിരുന്നു.
തെൻറ മകനെ കാണുന്ന സമയത്ത് അവൻ വീഴാൻ ആയുകയും ശക്തമായി വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മനുഷ്യസഹജമല്ലാത്ത ചില ശബ്ദങ്ങളും പുറപ്പെടുവിച്ചിരുന്നു. അവെൻറ തല മൊട്ടയടിച്ചിരുന്നു. കേൾവിശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. കൈകാലുകൾ വിരൂപമായിരുന്നു. കാലിെൻറ അടിയിൽ വലിയ വ്രണം ഉണ്ടായിരുന്നു -പിതാവ് ഫ്രഡ് വാമ്പിയർ പറഞ്ഞു. കൊടിൽ ഉപയോഗിച്ച് അവെൻറ താഴെ നിരയിലെ പല്ലുകൾ പിഴുതെടുത്ത പോലെ തോന്നിച്ചു. ഉത്തര െകാറിയൻ ഭരണാധികാരി കിമ്മും അയാളുടെ ഭരണകൂടവും ചേർന്ന് തെൻറ മകനെ കൃത്യമായ ലക്ഷ്യത്തോടെ മൃഗീയ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് വാമ്പിയർ പറയുന്നു.
സ്വന്തം മണ്ണിൽ അവൻ മരിക്കരുതെന്നതിനാലാണ് ഉത്തര കൊറിയ അവനെ വീട്ടിലേക്കയച്ചത്. മകൻ ഇനിയൊരു വേദനയും അനുഭവിക്കാനില്ലാത്തതിനാൽ തങ്ങൾ പോസ്റ്റ്മോർട്ടം നിരസിച്ചതായി മാതാവ് സിൻഡി വാമ്പിയറും പറയുന്നു. അതേസമയം, മൃതദേഹപരിശോധന നടത്തിയതിൽനിന്ന് ഒാേട്ടാ വാമ്പിയർക്ക് ഏതെങ്കിലും തരത്തിലുള്ള പീഡനം ഏറ്റതായി പറയുന്നില്ല. പല്ലുകൾ നിരയൊത്തുതന്നെ കിടന്നിരുന്നതായി കാണിക്കുന്നു. മൂക്കിനും ചെവികൾക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇൗ റിപ്പോർട്ടിലെ കണ്ടെത്തലുകളെ എല്ലാം നിരാകരിക്കുന്നതാണ് വാമ്പിയർ ദമ്പതികൾ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.