ആമസോൺ: വീട് കത്തുകയാണ്, നടപടി വേണം –മാക്രോൺ
text_fieldsപാരിസ്: ഭൂമിയുടെ ശ്വാസകോശമായി അറിയപ്പെടുന്ന ബ്രസീലിലെ ആമസോൺ മഴക്കാടുകൾ കത് തിയെരിയുന്നത് ആഗോളപ്രശ്നമാണെന്നും ജി7 ഉച്ചകോടി ഈ വിഷയം വേണ്ടവിധം ചർച്ച ചെയ് യണമെന്നും ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. ‘നമ്മുടെയെല്ലാം വീ ടാണ് കത്തിയെരിയുന്നത്. ലോകത്തിനാവശ്യമായതിൽ 20 ശതമാനം ഓക്സിജനും ഉൽപാദിപ്പിക്കു ന്ന ഭൂമിയുടെ ശ്വാസകോശത്തിനാണ് തീപിടിച്ചിരിക്കുന്നത്’ -എന്നായിരുന്നു വിഷയം ശ്രദ്ധ യിൽപെട്ട ഉടൻ മാക്രോണിെൻറ ട്വീറ്റ്.
തീപിടിത്തത്തിൽ യു.എൻ ജനറൽ സെക്രട്ടറി അേൻ റാണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. ആഗോളതാപനം കൊടുമ്പിരികൊണ്ടിരിക്കുന് ന കാലത്ത്, ഓക്സിജെൻറയും ജൈവവൈവിധ്യങ്ങളുടെയും കലവറയായ വനമേഖലക്കു കൂടുതൽ നാശം വരുത്താതെ സംരക്ഷിക്കണമെന്നായിരുന്നു ഗുട്ടെറസിെൻറ അഭ്യർഥന.
വിഷയം ജി7 ഉച്ചകോടിയിൽ അടിയന്തരമായി ചർച്ചചെയ്യണമെന്ന് ജർമൻ ചാൻസലർ അംഗല മെർകലും ആവശ്യപ്പെട്ടു. ബ്രസീലിനെ മാത്രമല്ല, ലോകത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണിതെന്ന് അവർ അഭിപ്രായപ്പെട്ടു. പോപ് ഗായിക മഡോണ, നടൻ ലിയനാർഡോ ഡി കാപ്രിയോ, ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവർ ഉള്‍പ്പെടെ ആശങ്ക പങ്കുെവച്ച് ട്വീറ്റ് ചെയ്തു.
മഴക്കാടുകളുടെ സംരക്ഷണത്തിന് നടപടിയെടുക്കുന്നില്ലെങ്കിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാരകരാർ അംഗീകരിക്കില്ലെന്ന് ഫ്രാൻസും അയർലൻഡും ഭീഷണിമുഴക്കി. യൂറോപ്യൻ യൂനിയനും അർജൻറീന, ബ്രസീൽ,ഉറൂഗ്വെ, പരാഗ്വെ തുടങ്ങിയ രാജ്യങ്ങളുമായി 20 വർഷത്തേക്കുള്ള കരാറാണിത്. യൂറോപ്യൻ യൂനിയെൻറ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറായാണിത് വിലയിരുത്തുന്നത്.
സമ്മർദത്തിൽ ബ്രസീൽ
ലോകം മുഴുവൻ ഭൂമിയുടെ ശ്വാസകോശം സംരക്ഷിക്കാൻ മുറവിളിയുയർന്നതോടെ ബ്രസീൽ പ്രസിഡൻറ് ബൊൽസൊനാരോ അന്താരാഷ്ട്ര സമ്മർദത്തിലായി. ഫ്രഞ്ച് പ്രസിഡൻറിനോടുള്ള നീരസം വ്യക്തമാക്കിയായിരുന്നു ബൊൽസൊനാരോ പ്രതികരിച്ചത്. വ്യക്തിതാൽപര്യങ്ങൾക്കു വേണ്ടി ബ്രസീലിെൻറയും മറ്റ് ആമസോൺ രാജ്യങ്ങളുടെയും ആഭ്യന്തര വിഷയത്തിൽ ഇടപെടുകയാണ് മാക്രോൺ എന്നായിരുന്നു ബ്രസീൽ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോയുടെ വിമർശനം.
ആമസോണ്‍ രാജ്യങ്ങൾ ഉൾപ്പെടാത്ത ജി7 ഉച്ചകോടിയിൽ വിഷയം ചർച്ച ചെയ്യുന്നത് കോളനിക്കാലത്തെ മാനസികാവസ്ഥയെയാണു ചൂണ്ടിക്കാട്ടുന്നതെന്നും ബൊൽസൊനാരോ പറഞ്ഞു. തീപിടിത്തം സ്വാഭാവികമാണെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് അദ്ദേഹം. ജനുവരിയിൽ അധികാരമേറ്റയുടൻ ആമസോണിൽ ഖനനമുൾപ്പെടെയുള്ളവ അനുവദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കാടുവെട്ടിത്തെളിച്ച് വികസനം നടപ്പാക്കാനാണ് പ്രസിഡൻറ് ആഗ്രഹിക്കുന്നത്. തീപിടിത്തത്തിനു പിന്നിൽ ചില എൻ.ജി.ഒ സംഘടനകളാണെന്നാണ് ബൊൽസൊനാരോയുടെ ആരോപണം.
ആമസോൺ ഉൾപ്പെടെയുള്ള കാടുകൾ വെട്ടിത്തെളിച്ച് വികസനം കൊണ്ടുവരുമെന്നു പറയുന്ന ബൊൽസൊനാരോ ആഗോളതാപനത്തിനെതിരായ പാരിസ് ഉടമ്പടിയിൽനിന്ന് ബ്രസീൽ പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ആമസോൺ സംരക്ഷണത്തിനായുള്ള ലക്ഷക്കണക്കിന് ഡോളറിെൻറ സാമ്പത്തിക സഹായം നോർവേയും ജർമനിയും നിർത്തിവെക്കുകയും ചെയ്തു.
2018നെ അപേക്ഷിച്ച് 85 ശതമാനത്തിലധികം കാട്ടുതീയാണ് ആമസോണിൽ ഈ വർഷമുണ്ടായത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ആമസോണ്‍ മഴക്കാടുകളില്‍ 72,000 തവണ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബ്രസീലിെൻറ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച് വ്യക്തമാക്കുന്നു.
പലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തിക്കൊണ്ടിരിക്കുകയാണേത്ര. കഴിഞ്ഞ ഒരാഴ്ച മാത്രം 9500ലധികം തവണ കാട്ടുതീ ഉണ്ടായതായാണ് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 55 ലക്ഷം ച.കി.മീ വിസ്തൃതിയുള്ള ആമസോണിെൻറ 60 ശതമാനവും ബ്രസീലിലാണ്. ബൊളീവിയ, പെറു തുടങ്ങിയ രാജ്യങ്ങളിലായി ബാക്കിഭാഗങ്ങൾ വ്യാപിച്ചുകിടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.