ലക്ഷത്തിലേറെ പേർ കാണാമറയത്ത്; ‘ആഗോള പ്രതിസന്ധി’യെന്ന് റെഡ്ക്രോസ്
text_fieldsയുനൈറ്റഡ് നാഷൻസ്: ലോകത്തുടനീളം ലക്ഷത്തിലേറെ പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരിക്കുന്നുവെന്നും ഇത് ‘ആഗോള പ്രതിസന്ധി’ യാണെന്നും അന്തർദേശീയ സന്നദ്ധ സംഘടനയായ റെഡ്ക്രോസ്. ഇതുവരെയുള്ളതിൽവെച്ച് തങ്ങൾക്ക് ലഭിച്ചതിൽ ഏറ്റവും ഉയർന്ന എണ്ണമാണിതെന്നും യു.എൻ പൊതുസഭ മനുഷ്യാവകാശ സമിതിയിൽ റെഡ്ക്രോസിെൻറ സംരക്ഷണവിഭാഗം ഉപദേശകയായ ആഗ്നസ് കൗടൗ പറഞ്ഞു.
ഇത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. കഴിഞ്ഞുപോയതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ സംഘർഷങ്ങൾകൂടി കണക്കിലെടുക്കുേമ്പാൾ കാണാതായവരുടെ വളരെ ചെറിയ പ്രതിനിധാനം മാത്രം. സംഘർഷഭരിത പ്രദേശങ്ങളിൽനിന്ന് ആളുകൾ പലായനം ചെയ്യുേമ്പാൾ പലരെയും കാണാതാവുന്നുണ്ട്.
പല സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന 40ലേറെ രാജ്യങ്ങളിൽ കാണാതായവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവെന്നും കാണാതായവരുടെ കേസുകൾ പരിഗണിക്കുന്നതിന് അഞ്ച് സമിതികൾ അടങ്ങുന്ന ചെയർ രൂപവത്കരിച്ചതായും കൗടൗ പറഞ്ഞു.
ഉറ്റവർ ദശകങ്ങേളാളം കാണാമറയത്താവുന്നത് അവരുടെ കുടുംബത്തിന് തലമുറകളോളമുള്ള ആഘാതമാവും. നിരാശരായി കാത്തുനിൽക്കുന്ന കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്തിയെന്ന വാർത്തക്കായി കാതോർക്കുകയാണ്. അങ്ങനെയുള്ളവരോട് യു.എൻ അംഗരാഷ്ട്രങ്ങൾ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും കൗടൗ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.