കോംഗോയിൽ 30 ലക്ഷത്തിലേറെ പേർ പട്ടിണിമരണ ഭീഷണിയിൽ
text_fieldsകിൻഷാസ: ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന കോംഗോയിൽ (െഡമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോ) 30 ലക്ഷത്തിലേറെ പേർ പട്ടിണിമരണ ഭീഷണിയിലെന്ന് റിപ്പോർട്ട്.
രാജ്യത്ത് തുടരുന്ന കലാപത്തിൽ ഇതുവരെ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും ദശലക്ഷേത്താളം പേർ പലായനം െചയ്യുകയും ചെയ്തെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ വരും മാസങ്ങളിൽ പതിനായിരക്കണക്കിന് കുട്ടികൾ രാജ്യത്ത് മരിച്ചുവീഴുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കലാപം കാരണം പലായനം ചെയ്യേണ്ടിവന്ന 15 ലക്ഷത്തോളം പേരിൽ കൂടുതലും കുട്ടികളാണ്. തങ്ങൾ കത്തിക്കരിഞ്ഞ വീടുകൾ കണ്ടെന്നും ഗുരുതരമാംവിധം പോഷകാഹാരം നിഷേധിക്കപ്പെട്ട് എല്ലും തോലുമായ കുട്ടികളെ കണ്ടെന്നും െഎക്യരാഷ്ട്രസഭയുടെ ലോക ഭക്ഷണ പദ്ധതി (ഡബ്ല്യു.എഫ്.പി) മേധാവി ഡേവിഡ് ബെസ്ലി പറഞ്ഞു. നിരവധി കുട്ടികൾ നിലവിൽതന്നെ മരിച്ചെന്നും അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു.
രാജ്യത്തെ കസായ് പ്രദേശത്താണ് കലാപം തുടരുന്നത്. ഇവിടത്തെ പ്രബല വംശീയവിഭാഗമായ ലുബകളാണ് ഇവരിൽ പെടാത്ത സാധാരണക്കാർക്കും സർക്കാർ സൈന്യത്തിനുമെതിരെ സായുധകലാപം നടത്തുന്നത്.
പ്രാേദശിക ഭരണവുമായി ബന്ധപ്പെട്ട് കോംഗോ കേന്ദ്ര സർക്കാറുമായി ഇവർക്കുള്ള വിയോജിപ്പാണ് കലാപത്തിെൻറ മൂലകാരണം. ഇവരുടെ നേതാവ് കൗമിന സാപുവിനെ കഴിഞ്ഞ വർഷം സർക്കാർ സേന കൊലെപ്പടുത്തിയതോടെയാണ് കലാപം രൂക്ഷമായത്.
കലാപത്തിൽ മൂവായിരത്തിലേറെ പേർ കൊല്ലപ്പെെട്ടന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.