കശ്മീർ: ഇന്ത്യക്കെതിരെ പാകിസ്താൻ സംയമനം പാലിക്കണമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് പാകിസ്താൻ സംയമനം പാലിക്കണമെന്നും മാതൃകാപരമായ നട പടി കൈക്കൊള്ളണമെന്നും യു.എസ്. മുതിർന്ന ഡെമോക്രാറ്റിക് സാമാജികരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കശ്മീരി നെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതും പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ തങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും യു.എസ് വ്യക്തമാക്കി.
കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച പാകിസ്താൻ പാകിസ്താൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളുടെ പ്രാധാന്യം കുറച്ചിരുന്നു. കൂടാതെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയെ പുറത്താക്കുകയും ന്യൂഡൽഹിയിലെ പാക് ഹൈകമീഷണറെ പിൻവലിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ യു.എസ് അഭിപ്രായ പ്രകടനം നടത്തിയത്.
നിയന്ത്രണരേഖക്കപ്പുറത്തേക്കുള്ള നുഴഞ്ഞു കയറ്റം പിന്തുണക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും പാക് മണ്ണിലുള്ള തീവ്രവാദ കേന്ദ്രങ്ങളുടെ കാര്യത്തിലും മാതൃകാപരമായ നടപടി പാകിസ്താൻ കൈക്കൊള്ളണമെന്നും യു.എസ് ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ നിയമസഭയുടെ സ്വാതന്ത്ര്യം, വിവരം സമ്പാദിക്കൽ എന്നിവ ഉൾപ്പെടെ തുല്യനീതി സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യ പൗരൻമാർക്ക് മാതൃകയാവണമെന്നും യു.എസ് സാമാജികർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.