തീവ്രവാദം: പാകിസ്താന് ഇരട്ടത്താപ്പെന്ന് നിക്കി ഹാലെ
text_fieldsവാഷിങ്ടൺ: തീവ്രവാദ വിഷയത്തിൽ പാകിസ്താന് ഇരട്ടത്താപ്പാണെന്ന് യു.എന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലെ. തീവ്രവാദത്തിനെതിരായി അവർ നമ്മോടൊപ്പം ചേരുന്നു. അഫ്ഗാനിസ്താനിലെ അമേരിക്കൻ സംഘത്തെ ആക്രമിക്കുന്ന തീവ്രവാദികൾക്ക് അവർ അഭയം നൽകുകയും ചെയ്യുന്നുവെന്നും നിക്കി ഹാലെ ആരോപിച്ചു.
ഇൗ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല. തീവ്രവാദത്തിനെതിരെ പോരാടാൻ പാകിസ്താനിൽ നിന്ന് കൂടുതൽ സഹകരണമാണ് തങ്ങൾ പ്രതീക്ഷിച്ചതെന്നും നിക്കി ഹാലെ പറഞ്ഞു.
അഫ്ഗാനിസ്താനിൽ അമേരിക്ക വേട്ടയാടുന്ന തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താനെന്നും വൻതുക ഒാരോ വർഷവും അവർക്ക് നൽകിയിട്ടും നുണകളും വഞ്ചനയും മാത്രമാണ് പകരം നൽകിയതെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കൻ നേതാക്കളെ പാകിസ്താൻ വിഡ്ഢികളാക്കുകയായിരുന്നുവെന്നും ട്രംപ് ട്വിറ്റർ സന്ദേശത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് നിക്കി ഹാലെയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.