ഭീകര സംഘടനകൾക്ക് പാകിസ്താൻ സഹായം തുടരുന്നു -യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യയില്‍ അതിശക്തമായ ആക്രമണം നടത്തിയ ഭീകര സംഘടനകള്‍ക്ക് പാകിസ്താന് ഇപ്പോഴും സഹായം നല്‍കുന്നുണ്ടെന്ന് പ്രമുഖ അമേരിക്കന്‍ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ്. പാകിസ്താന് നടത്തുന്ന ചതിക്കും വഞ്ചനക്കും കൃത്യമായ തിരിച്ചടി നല്‍കാത്തതു കൊണ്ടാണ് ഈ നടപടി തുടരുന്നതെന്നും സംഘടനയുടെ മുതിര്‍ന്ന അംഗം ബില്‍ റോജിയോ അമേരിക്കന്‍ കോണ്‍ഗ്രസിെൻറ വാദംകേള്‍ക്കലിനിടെ വ്യക്തമാക്കി. ഭീകരര്‍ക്കു പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ അമേരിക്ക തയാറാകണമെന്നും യു.എസ് ജനപ്രതിനിധികളോട് ബില്‍ ആവശ്യപ്പെട്ടു.
താലിബാന് പാകിസ്താന് നല്‍കുന്ന പിന്തുണയാണ് അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തിനു തിരിച്ചടിയുണ്ടാകാന്‍ കാരണം. അവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം അംഗീകരിക്കുന്നില്ലെന്നും ബില്‍ പറഞ്ഞു. ഇതു ശത്രുക്കളുടെ മുന്നേറ്റത്തിനു മാത്രമേ ഉപകരിക്കൂ. സൈനികമായും ബുദ്ധിപരമായും ആക്രമണം നടത്താനുള്ള പദ്ധതി തയാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.