ഹാഫിസ് സഈദിന് വീട്ടുചെലവിന് പണം അനുവദിക്കണമെന്ന് യു.എന്നിൽ പാകിസ്താൻ
text_fieldsന്യൂയോർക്: 2008 മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യ സൂത്രധാരൻ ഹാഫിസ് സഈദിെൻറ കുടുംബത്തി ന് വീട്ടുചെലവ് നൽകുന്നതിന് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ അനുമതി തേടി പാകിസ്താൻ. യു. എൻ രക്ഷാസമിതി മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിച്ചത്. എതിരഭിപ്രായം ഉയരാത്ത സാഹചര്യത്തിൽ പാക് അപേക്ഷ പരിഗണിച്ച രക്ഷാസമിതി പണ കൈമാറ്റത്തിന് അനുമതി നൽകി.
ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവക്കായി മാസംതോറും ഒന്നര ലക്ഷം രൂപ വീട്ടുചെലവ് ഇനത്തിൽ നൽകാനാണിത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് പാക് അധികൃതർ രക്ഷാ സമിതിക്ക് കൈമാറിയത്. ഹാഫിസ് സഈദിനെ കൂടാതെ, ഹാജി മുഹമ്മദ് അഷ്റഫ്, സഫർ ഇഖ്ബാൽ എന്നിവരുടെ കുടുംബത്തിനും വീട്ടുചെലവ് കൈമാറാനും പാകിസ്താൻ അനുമതി തേടിയിട്ടുണ്ട്.
ഭീകരപട്ടികയിൽപ്പെട്ട ഹാഫിസ് സഈദിെൻറ അക്കൗണ്ട് വഴി പണമിടപാടുകൾ നടത്തുന്നതിന് യു.എൻ രക്ഷാസമിതി നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലഹോറിലെ എൻജിനീയറിങ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ 1974 മുതൽ 1999 വരെ അസിസ്റ്റൻറ് പ്രഫസറായി ജോലി നോക്കിയിരുന്ന പാക് പൗരൻ ഹാഫിസ് സഈദ് നൽകിയ അപേക്ഷ എന്നു ചൂണ്ടിക്കാട്ടിയാണ് രക്ഷാസമിതിക്ക് പാകിസ്താൻ കത്ത് നൽകിയത്.
അധ്യാപകൻ എന്ന നിലയിൽ 25 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും പെൻഷനായി 45,700 പാകിസ്താൻ രൂപ ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിച്ചിരുന്നതായും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.