ഉത്തര കൊറിയയേക്കാൾ അപകടകാരി പാകിസ്താൻ –യു.എസ് മുൻ സെനറ്റർ
text_fieldsവാഷിങ്ടൺ: ആണവായുധങ്ങൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന പാകിസ്താൻ ഉത്തര കൊറിയയേക്കാൾ അപകടകാരിയെന്ന് യു.എസ് മുൻ സെനറ്റർ ലാരി പ്രസിയർ. ലോകത്തിെൻറ ശ്രദ്ധപിടിച്ചുപറ്റാനാണ് ഇത്തരം പരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയയുടെ ശ്രമം. എന്നാൽ, പാകിസ്താെൻറ കാര്യം വ്യത്യസ്തമാണ്.
പാകിസ്താൻ ഇൗ ആണവായുധങ്ങൾ യു.എസിനു നേർക്ക് പ്രയോഗിക്കുമെന്ന് ഭയപ്പെടുന്നതായ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. യു.എസ് സെനറ്റ് ആണവനിയന്ത്രണ സബ്കമ്മിറ്റി ചെയർമാൻ പദവിയും വഹിച്ചിരുന്നു അദ്ദേഹം. പാകിസ്താനുള്ള സൈനിക ഉപകരണങ്ങളുടെ വിൽപനയും സാമ്പത്തിക സഹായവും റദ്ദാക്കിയാൽ മാത്രമേ ഭീഷണി ഒഴിവാക്കാൻ കഴിയുകയുള്ളൂ.
സെപ്റ്റംബർ 11ലെ ഭീകരാക്രമണം 30 പേർ ആസൂത്രണം ചെയ്തുണ്ടാക്കിയതാണ്. അതേസമയം, പാകിസ്താൻ ഇന്ത്യക്കെതിരെ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.