ഹാഫിസ് സയ്യിദിനൊപ്പം നാലു ലശ്കർ നേതാക്കൾക്കെതിരെയും നടപടി വേണം -യു.എസ്
text_fieldsവാഷിങ്ടൺ: പാക് ഭീകരൻ ഹാഫിസ് സയ്യിദിനെ കൂടാതെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് ലശ്കറെ ത്വയ്യിബ്ബ തലവൻമാർക്കെതിരെ കൂടി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിെൻറ (എഫ്.എ.ടി.എഫ്) ശിപാർശപ്രകാരം നടപടിയെടുക്കണമെന്ന് യു.എസ്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻറ് അറസ്റ്റു ചെയ്ത ലശ്കറെ ത്വയ്യിബ, ജമാഅത്തു ദ്ദഅ്വ ഭീകരരായ പ്രൊഫസർ സഫർ ഇക്ബാൽ, യഹ്യ അസീസ്, മുഹമ്മദ് അഷറഫ്, അബ്ദുൾ സലാം എന്നിവർക്കെതിരെ നടപടി വേണമെന്നാണ് യു.എസ് ആവശ്യപ്പെട്ടത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് സൗത്ത് ആൻറ് സെൻട്രൽ ഏഷ്യ ബ്യൂറോയുടെ മേധാവിയായ ആലീസ് വെൽസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭാവിയിൽ പാക് മണ്ണിൽ നിന്നും പ്രവർത്തിക്കാൻ തീവ്രവാദ സംഘടനകളുണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞത്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ഭീകരസംഘടനകൾക്ക് ഫണ്ട് സ്വരൂപിക്കുകയും ചെയ്ത നാലുപേരെ അറസ്റ്റു ചെയ്ത പാകിസ്താൻ നടപടിയെ സ്വാഗതം ചെയ്യുന്നു. ഹാഫിദ് സയ്യിദിനൊപ്പം മറ്റ് നാലുപേർക്കെതിരെയും വ്യക്തിപരമായി നിയമവ്യവഹാരം നടത്തണം. ലശ്കർ ഭീകരാക്രമണങ്ങളിൽ ഇരകളായവർ അത് ആഗ്രഹിക്കുന്നുവെന്നും ആലീസ് വെൽസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഭീകരർക്കെതിരെ നടപടിയില്ലെങ്കിൽ പാകിസ്താെന കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്‌മയായ എഫ്.എ.ടി.എഫ് താക്കീത് ചെയ്തിരുന്നു. ഹാഫിദ് സയ്യിദ് അടക്കമുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുന്നു. ഭീകരവാദികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുന്നതിനുവേണ്ടി നല്‍കിയ 40 ശുപാര്‍ശകളില്‍ ഒരെണ്ണം മാത്രമാണ് പാകിസ്താന്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും ശിപാർശപ്രകാരമുള്ള നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്നും എഫ്.എ.ടി.എഫ് വ്യക്തമാക്കിയിരുന്നു.
ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ജൂൺ വരെ ഗ്രേ ലിസ്റ്റില്‍തന്നെ നിലനിര്‍ത്താനാണ് എഫ്.എ.ടി.എഫ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.