ഭീകരവാദികളെ കൈകാര്യം ചെയ്യുമെന്ന് പാകിസ്താൻ ഉറപ്പുനൽകി –യു.എസ്
text_fieldsവാഷിങ്ടൺ: രാജ്യത്തിനകത്തുനിന്ന് പ്രവർത്തിക്കുന്ന ഭീകരവാദികളെ കൈകാര്യം ചെയ്യു മെന്ന് പാകിസ്താൻ ഉറപ്പുനൽകിയതായി യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾ ട്ടൺ. ഇന്ത്യയുമായുള്ള സംഘർഷം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്താൻ വാഗ്ദാനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷമാണ് ബോൾട്ടെൻറ പ്രസ്താവന.
പാകിസ്താൻ സമാധാനത്തിെൻറ ഭാഗത്താണെന്നും അക്കാര്യം യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവുമായുള്ള സംഭാഷണത്തിൽ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതായും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും നിലനിൽക്കണമെന്നതാണ് പാകിസ്താെൻറ ആഗ്രഹമെന്നും അതുകൊണ്ടാണ് ഇന്ത്യൻ വ്യോമസേന പൈലറ്റിനെ വിട്ടുനൽകിയതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയിലെ പാകിസ്താെൻറ ഹൈകമീഷണർ ഡൽഹിയിൽ തിരിച്ചെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യു.എസിൽ പര്യടനം നടത്തുന്നതിനിടെയാണ് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവും പാക് വിദേശകാര്യ മന്ത്രിയും തമ്മിലുള്ള സംഭാഷണം. യു.എസിലെത്തിയ ഗോഖലെ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക് ഭീകരത ചർച്ചാവിഷയമായിരുന്നു. ഭീകരതക്കെതിരെ പാകിസ്താൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.