പാകിസ്താനുള്ള സഹായം ട്രംപിെൻറ ദക്ഷിണേഷ്യൻ നയത്തിനുള്ള പിന്തുണയെ ആശ്രയിച്ച് –യു.എസ്
text_fieldsവാഷിങ്ടൺ: ഡോണൾഡ് ട്രംപിെൻറ ദക്ഷിണേഷ്യൻ നയത്തിന് പാകിസ്താൻ നൽകുന്ന പിന്തുണയെ ആശ്രയിച്ചിരിക്കും ഭാവിയിൽ അമേരിക്കയുടെ സുരക്ഷ സഹായമെന്ന് വൈറ്റ്ഹൗസ് വക്താവ്. പാകിസ്താനുള്ള 255 മില്യൺ ഡോളറിെൻറ സൈനിക സഹായം തടഞ്ഞതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു വക്താവ്്. ഭീകരതക്കും തീവ്രവാദികൾക്കുമെതിരെ പാകിസ്താൻ കർശന നടപടിയെടുക്കണമെന്ന് അർഥശങ്കക്കിടയില്ലാത്തവിധം ട്രംപ് ആവശ്യപ്പെട്ട കാര്യം അേദ്ദഹം ഒാർമിപ്പിച്ചു. മേഖലയിൽ സമാധാനം ഉറപ്പുവരുത്താനെന്ന പേരിലാണ് പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യയെയും മുഖ്യ കക്ഷികളാക്കി കഴിഞ്ഞ ആഗസ്റ്റിൽ ട്രംപ് ദക്ഷിണേഷ്യൻ നയം പ്രഖ്യാപിച്ചത്.
അതിനിടെ, ട്രംപിെൻറ പാക് വിരുദ്ധ നിലപാടിന് പിന്തുണയുമായി നിരവധി റിപ്പബ്ലിക്കൻ പ്രതിനിധികൾ രംഗത്തെത്തി. അമേരിക്കൻ നിലപാടിനെ മുന്നിൽനിർത്തിയുള്ള ട്രംപിെൻറ ധീരനടപടിയെ ഒാക്ലഹോമയിൽനിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി മാർക്വെയ്ൻ മുള്ളിൻ സ്വാഗതം ചെയ്തു. പാകിസ്താനുള്ള സൈനിക സഹായം നിർത്തലാക്കാൻ വർഷങ്ങളായി താൻ പോരാട്ടം നടത്തുന്ന കാര്യം മുതിർന്ന സെനറ്റർ റാൻഡ് പോൾ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.