ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ല- അമേരിക്ക
text_fieldsവാഷിങ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബുബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻറഗൺ തലവൻ ജെയിംസ് മാറ്റിസ്.
ബാഗ്ദാദി കൊല്ലപ്പെെട്ടന്ന് വിശ്വസിക്കുന്നില്ല. തങ്ങൾ നടത്തിയ ആക്രമണത്തിൽ ബാഗ്ദാദി കൊലപ്പെട്ടുവെന്ന് മനസിലാക്കുന്നതുവരെ അയാൾ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി മാറ്റിസ് പറഞ്ഞു.
ബ്രിട്ടനിൽ നിന്നുള്ള മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്ന് റഷ്യൻ സൈന്യവും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാഗ്ദാദിയുടെ മരണത്തെ കുറിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ് മേധാവിയുടെ പ്രതികരണം പുറത്ത് വരുന്നത്.
25 മില്യൺ ഡോളറാണ് അമേരിക്ക ബാഗ്ദാദിയുടെ തലക്ക് വിലയിട്ടിരുന്നത്. വ്യോമാക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെെട്ടന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് സ്ഥിരീകരിക്കാൻ സഖ്യരാജ്യങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.