പെറുവിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് 48 മരണം
text_fieldsലിമ: പെറുവിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസ് 100 മീറ്റർ താഴ്ചയിൽ കടൽതീരത്തെ പാറക്കെട്ടിലേക്ക് മറിഞ്ഞ് 48 പേർ മരിച്ചു. ഹുവാച്ചോയിൽനിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് 57 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് ഉച്ചയോടെ അപകടത്തിൽപെട്ടത്.
ലിമയിൽനിന്ന് 45 കി.മീറ്റർ അകലെ തീരദേശപാതയിൽ ‘സാത്താെൻറ വളവ്’ എന്ന പേരിൽ കുപ്രസിദ്ധമായ അപകടമുനമ്പിലായിരുന്നു അപകടം. ട്രക്കിടിച്ച് യന്ത്രണംവിട്ട ബസ് കടൽഭിത്തിക്ക് 100 മീറ്റർ താഴെ കല്ലുകൾ കൂട്ടിയിട്ടിരുന്നിടത്തേക്ക് മറിയുകയായിരുന്നു. മരണ നിരക്ക് ഉയരുമെന്ന ആശങ്കയുണ്ട്. അപകടം നടന്നയുടൻ പൊലീസിെൻറയും രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കൂടാതെ, േനവിയുടെ നേതൃത്വത്തിൽ പട്രോളിങ് ബോട്ടും എത്തി.
കനത്ത മഞ്ഞും ഇൗർപ്പവും നിലനിൽക്കുന്ന റോഡിൽ വാഹനങ്ങൾ തെന്നിനീങ്ങിയുള്ള അപകടസാധ്യത കൂടുതലാണ്. 2016ൽ ഏകദേശം 2500ഒാളം പേർ പെറുവിൽ റോഡപകടങ്ങളിൽ െകാല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.