ഇസ്ലാംവിരുദ്ധ പ്രകടനത്തിനു മുന്നിൽ തട്ടമിട്ട യുവതി: ഫോേട്ടാ യു.എസിൽ വൈറൽ
text_fieldsന്യൂയോർക്: യു.എസിൽ ഇസ്ലാംവിരുദ്ധ പ്രതിഷേധക്കാരുടെ പരിപാടിക്കു മുന്നിൽനിന്ന മ ുസ്ലിം സ്ത്രീയുടെ ഫോേട്ടാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ശൈമ ഇസ്മായീൽ എന്ന 24 കാ രിയാണ് പ്രതിഷേധക്കാരുടെ മുന്നിലിരുന്ന് ചിരിച്ചുകൊണ്ട് ഫോേട്ടായെടുത്ത് ഇൻസ ്റ്റഗ്രാമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്. ഒന്നര ലക്ഷത്തോളം ലൈക് നേടിയ ഫോേ ട്ടാ യു.എസിലും മറ്റു രാജ്യങ്ങളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ദയ എന്നത് വിശ്വാ സത്തിെൻറ അടയാളമാണ്.
ആർക്കാണോ ദയയില്ലാത്തത് അവർക്ക് വിശ്വാസവുമില്ല’’എന്ന പ്രവാചകെൻറ കുറിപ്പോടുകൂടിയാണ് യുവതി ഫോേട്ടാ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായ റാഴ്ച വാഷിങ്ടണിൽ ഇസ്ലാമിക് കോൺഫറൻസിൽ പെങ്കടുത്ത് മടങ്ങുന്നതിനിടയിലാ ണ് ശൈമ, പ്ലക്കാർഡുമായി നിൽക്കുന്ന മുസ്ലിംവിരുദ്ധ പ്രതിഷേധക്കാരുടെ പരിപാടി കാണുന്നത്.
ഉടൻ അതിനു മുന്നിലിരുന്ന് ചിരിച്ചുകൊണ്ട് ഫോേട്ടാ എടുക്കുകയായിരുന്നു. ‘‘മുസ്ലിമായി ജീവിക്കുന്നതിൽ ഞാൻ സന്തോഷവതിയാണ്. എെൻറ മുഖത്ത് നിറഞ്ഞിരിക്കുന്ന സന്തോഷം അവരെ അറിയിക്കാൻ വേണ്ടിയാണ് ഫോേട്ടായെടുത്തത്. മതഭ്രാന്തിെൻറകാലത്ത് സ്നേഹം എങ്ങും പരക്കെട്ടയെന്ന സന്ദേശമാണ് എനിക്ക് നൽകാനുള്ളത്’’- പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 24കാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.