മെക്സിക്കോയിൽ വിമാനം കത്തിയമർന്നു; 103 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsഡുറാേങ്കാ (മെക്സികോ): പറന്നുയരുന്നതിനിടെ കൊടുങ്കാറ്റിൽ പെട്ട് ഇടിച്ചിറക്കുന്നതിനിടെ ‘എയറോമെക്സികോ’ വിമാനത്തിന് തീപിടിച്ചു. 103പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. 97പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും പരിക്ക് നിസ്സാരമാണെന്ന് സുരക്ഷ വകുപ്പ് വക്താവ് അലക്സാണ്ടറോ കർഡോസ അറിയിച്ചു. അതേസമയം, പൈലറ്റിെൻറ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. വിമാനം പൂർണമായി കത്തിയമർന്നു.
ഡുറാേങ്കായിൽനിന്ന് മെക്സിക്കൻ സിറ്റിയിലേക്കുള്ള എംബ്രയർ 190 വിമാനമാണ് പ്രാദേശിക സമയം വൈകീട്ട് മൂന്നിന് അപകടത്തിൽപെട്ടത്. 88 മുതിർന്നവരും ഒമ്പത് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും രണ്ട് പൈലറ്റുമാരും രണ്ട് ഫ്ലൈറ്റ് അറ്റൻഡർമാരും വിമാനത്തിൽ ഉണ്ടായിരുന്നതായി എയർലൈൻസ് ഡയറക്ടർ ജനറൽ ആൻഡറസ് കൊനേസ വർത്തസമ്മേളനത്തിൽ പറഞ്ഞു.
നെട്ടല്ലിന് പരിക്കേറ്റ ഒരു പൈലറ്റിന് ശസ്ത്രക്രിയ നടത്തിയതായും ഒരു പെൺകുട്ടിക്ക് 25 ശതമാനം പൊള്ളലേറ്റതായും ഡുറാേങ്കാ ഗവർണർ ജോസ് റോസസ് ട്വീറ്റ് ചെയ്തു.പുറപ്പെട്ട ഉടനെ ശക്തമായ കാറ്റിൽപെട്ട് വിമാനത്തിെൻറ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിൽനിന്ന് 10 കി.മീ അകലെ അടിയന്തരമായി ഇറക്കുകയായിരുന്നു. നിലത്തിറക്കിയ ഉടൻ വിമാനത്തിന് തീപ്പിടിച്ചു. പുകയും തീയും പടരുന്നതിനിടെ യാത്രക്കാർ പരസ്പരം സഹായിച്ച് വിമാനത്തിൽനിന്ന് പുറത്തുകടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.