ചൈനക്കെതിരെ സംസാരിച്ച എക നേതാവ് മോദിയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ
text_fieldsവാഷിങ്ടൺ: ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിക്കെതിരെ ശക്തമായി രംഗത്തെത്തിയ എക രാഷ്ട്രനേതാവ് മോദിയാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ. ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ചൈനീസ് വിഭാഗം ഡയറക്ടർ മൈക്കിൾ പിൽസ്ബെറിയാണ് മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പദ്ധതിക്കെതിരെ ശക്തമായി രംഗത്തെത്തിയില്ലെന്നും പിൽസ്ബെറി കുറ്റപ്പെടുത്തുന്നു.
ചൈനയുടെ അഭിമാന പദ്ധതിയായ വൺ റോഡ് വൺ ബെൽറ്റ് ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാവുമെന്ന് കണ്ടതോടെ മോദി തുറന്നെതിർക്കുകയായിരുന്നു. എന്നാൽ അഞ്ച് വർഷമായ പദ്ധതിയെ കുറിച്ച് യു.എസ് ഇൗയടുത്ത് മാത്രമാണ് മൗനം വെടിഞ്ഞത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലെ ചൈനീസ് ഇടപെടലിനെയും പിൽസ്ബറി വിമർശിച്ചു. ഇന്തോ--^പസഫിക് മേഖലയിൽ ട്രംപ് സ്വീകരിക്കുന്ന നയന്ത്രം മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ വൺ റോഡ് വൺ ബെൽറ്റ് ഉൾപ്പടെയുള്ള പല പദ്ധതികളുമായി ബന്ധപ്പെട്ട് ചൈനയുമായി ഇന്ത്യക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് അതിർത്തിയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കും കാരണമായിരുന്നു. അടുത്തിടെയാണ് അതിർത്തിയിലെ പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.