ബ്രിട്ടനിൽ പ്രതിസന്ധി തുടരുന്നു; ബോറിസ് ജോൺസെൻറ സഹോദരൻ രാജിവെച്ചു
text_fieldsലണ്ടൻ: ബ്രെക്സിറ്റ് പ്രതിസന്ധിയിൽ ഉഴലുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോ ൺസന് വീണ്ടും തിരിച്ചടി. ഇത്തവണ സ്വന്തം കുടുംബത്തിൽനിന്നുമാണ് അടി. ബോറിസിെൻറ ഇള യ സഹോദരൻ ജോ ജോൺസൺ മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. കൺസർവേറ്റിവ് എം.പി സ്ഥാനവ ും അദ്ദേഹം ഒഴിഞ്ഞു. എം.പി കൂറുമാറിയതോടെ പാർലമെൻറിൽ കൺസർവേറ്റിവ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. കൺസർവേറ്റിവ് പാർട്ടിയിലെ 21 അംഗങ്ങൾ ചൊവ്വാഴ്ച കൂറുമാറി പ്രതിപക്ഷത്തിനൊപ്പം ചേർന്നതോടെ ന്യൂനപക്ഷമായ ബോറിസ് സർക്കാർ െതരഞ്ഞെടുപ്പാണു പോംവഴിയെന്നു പ്രഖ്യാപിച്ചിരുന്നു. ബ്രെക്സിറ്റ് മൂന്നു മാസത്തേക്കു നീട്ടിവെക്കാനായി പ്രതിപക്ഷം അവതരിപ്പിച്ച ബിൽ പാർലമെൻറ് പാസാക്കിയാൽ െതരഞ്ഞെടുപ്പ് ആകാമെന്നാണു പ്രതിപക്ഷ നിലപാട്.
ഒർപിങ്ടണിൽനിന്നുള്ള പാർലമെൻറംഗമായ ജോ ബോറിസ് മന്ത്രിസഭയിലെ വാണിജ്യമന്ത്രിയായിരുന്നു. ബ്രെക്സിറ്റ് വിരുദ്ധൻ കൂടിയായ ജോ ഇന്ത്യയുമായി സൗഹാർദബന്ധം ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാവാണ്. കൺസർവേറ്റിവ് അംഗങ്ങളിൽ ഏെറ ജനകീയനാണിദ്ദേഹം. കഴിഞ്ഞതവണ ഒർപിങ്ടണിൽനിന്ന് 19,453 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫിനാൻഷ്യൽ ടൈംസ് ലേഖകനായിരുന്നു മുമ്പ്.
ബ്രെക്സിറ്റ് സംബന്ധിച്ച് ഉടലെടുത്തിരിക്കുന്ന പ്രശ്നം പരിഹരിക്കാൻ കഴിയാത്ത രീതിയിലേക്ക് വളർന്നതായി ജോ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവർക്കും തെൻറ പാത പിന്തുടരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2016ൽ ബോറിസ് ബ്രെക്സിറ്റിനായി പ്രചാരണം നടത്തുേമ്പാൾ അതിനെതിരായ നീക്കങ്ങളുമായി മുന്നിലുണ്ടായിരുന്നു ജോ.
കഴിഞ്ഞ വർഷം തെരേസ മേയുടെ ബ്രെക്സിറ്റ് നയങ്ങളിൽ പ്രതിഷേധിച്ചും രാജിവെക്കുകയുണ്ടായി. തെരേസക്കു ശേഷം ബോറിസ് പ്രധാനമന്ത്രിയായപ്പോൾ മന്ത്രിസഭയിൽ തിരിച്ചെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.