കളിത്തോക്ക് ചൂണ്ടിയ പെൺകുട്ടിയെ പൊലീസ് വെടിവെച്ചു കൊന്നു
text_fieldsലോസ് ഏഞ്ചൽസ്: കളിത്തോക്ക് ചൂണ്ടിയ പതിനേഴുകാരിയെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നു. സതേൺ കാലിഫോർണയയിലെ അനാഹിമിലാണ് സംഭവം. ഉദ്യോഗസ്ഥന്‍റെ യൂണിഫോമിലെ കാമറ പകർത്തിയ സംഭവത്തിന്‍റെ വിഡിയോ ദ ൃശ്യം പൊലീസ് പുറത്തുവിട്ടു.
ഹന്നാ വില്യംസ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സ്റ്റേറ്റ് റൂട്ട് 91ലൂടെ അമി തവേഗത്തിൽ പോകുകയായിരുന്ന ഹന്നയുടെ എസ്.യു.വി കാർ പൊലീസ് ഉദ്യോഗസ്ഥൻ തടയാൻ ശ്രമിച്ചു. അപകടകരമായി പാഞ്ഞ ഹന്നയുടെ കാർ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചു. തുടർന്ന് പൊലീസ് തോക്കുമായി ഇറങ്ങി. ഈ സമയം ഹന്ന പൊലീസിന് നേരെ തോക്ക് പോലെയുള്ള വസ്തു ചൂണ്ടുന്നതായി വിഡിയോയിൽ കാണാം.
#BREAKING: #Fullerton PD releases body worn camera video from officer who shot & killed Hannah Williams. More to come. Family to hold news conference at 4. @ABC7 pic.twitter.com/VVYW54Qm1v
— Greg Lee (@abc7greg) July 12, 2019
ഇതോടെ അക്രമിയെന്ന് കരുതി പൊലീസ് ഹന്നയ്ക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. നെഞ്ചിലും കാലിലും വെടിയേറ്റ ഹന്ന രക്ഷിക്കാൻ ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം. തുടർന്ന് പൊലീസുകാർ തന്നെ പ്രഥമശുശ്രൂഷ നൽകി ഹന്നയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹന്നയുടെ കൈയിലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഹന്ന മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും സമ്മർദത്തിന് അടിമയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് തന്നെ ഹന്നയെ അന്വേഷിച്ച് പിതാവ് പൊലീസിനെ ബന്ധപ്പെട്ടിരുന്നു. അനുവാദമില്ലാതെ കാറുമായി പുറത്തുപോയതായും മൂന്ന് മണിക്കൂറായി വിവരമില്ലെന്നും പിതാവ് പറഞ്ഞിരുന്നു.
സംഭവത്തിൽ പൊലീസുകാരനെ പൂർണമായും കുറ്റപ്പെടുത്താൻ ബന്ധുക്കൾ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.