ട്രംപ് ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പോപ് ഗായിക റിഹന്ന
text_fieldsലോസ്ആഞ്ജലസ്: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ റാലികളിൽ തെൻറ ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പോപ് ഗായികയും നടിയുമായ റിഹന്ന രംഗത്ത്. ഞായറാഴ്ച നടന്ന റാലിയിൽ തെൻറ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ ട്വിറ്ററിലാണ് റിഹന്ന പ്രതികരണമറിയിച്ചത്.
ട്രംപിെൻറ റാലികൾ ദുരന്തമാണെന്നും അതിൽ താനോ തെൻറ ആളുകളോ പങ്കാളികളായിട്ടില്ലെന്നും റിഹന്ന കുറിച്ചു. നേരത്തേ ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയെ പിന്തുണച്ച് റിഹന്ന രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ഫാരൽ വില്യംസ് എന്ന ഗായകനും ട്രംപ് ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.