ട്രംപുമായുള്ള ബന്ധം പുറത്ത് പറയരുത്; അമേരിക്കൻ നടിക്ക് 1,30,000 ഡോളർ കൈക്കൂലി
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാൻ അമേരിക്കൻ നടിക്ക് 1,30,000 ഡോളർ നൽകിയതായി ആരോപണം. 2016ൽ അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ട്രംപിെൻറ അഭിഭാഷകൻ കൈക്കൂലി നൽകിയെന്നാണ് ആരോപണം. വാൾട്ട് സ്ട്രീറ്റ് ജേണൽലാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
അഭിഭാഷകനായ മൈക്കിൽ കോഹനാണ് നടിയായ സ്റ്റിഫിനെ ക്ലിഫോർഡിന് കൈക്കുലി നൽകിയത്. മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ട്രംപിന് നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ലോസ് ആഞ്ചൽസിലെ സിറ്റി നാഷണൽ ബാങ്കിലാണ് പണം നിക്ഷേപിച്ചത്.
2011 മുതൽ തന്നെ ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ട്രംപ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മൽസരിച്ചതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. അതേ സമയം, ഡോണൾഡ് ട്രംപും അഭിഭാഷകൻ കോഹനും ആരോപണം നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.