അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചരിത്രമെഴുതി മലയാളി വനിത
text_fieldsവാഷിങ്ടൺ: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചരിത്രമെഴുതി മലയാളി വനിത പ്രമീള ജയപാല്‍. വാഷിങ്ടനിൽ നിന്നാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയായ പ്രമീള വിജയിച്ചത്. നിലവിൽ വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റ് അംഗമാണ്. അതേസമയം, ന്യൂജഴ്സിയിൽനിന്നും ജനപ്രതിനിധി സഭയിലേക്ക് മൽസരിച്ച മലയാളിയായ പീറ്റർ ജേക്കബ് തോറ്റു.
പാലക്കാട് വേരുകളുള്ള പ്രമീള ജയപാൽ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. അഭിഭാഷകയായാണ് പൊതുജീവിതം ആരംഭിച്ചത്. 1965 സപ്തംബര്‍ 21 ന് ചെന്നൈയിലാണ് പ്രമീള ജനിച്ചത്. പ്രമീള ഇന്തോനേഷ്യയിലും സിംഗപ്പൂരിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 16-ാം വയസിലാണ് അമേരിക്കയില്‍ എത്തിയ പ്രമീള ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എയും കരസ്ഥമാക്കി. നിലവില്‍ പ്രമീളയുടെ മാതാവും പിതാവും ബംഗളൂരുവിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.