ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: വംശീയ ആക്രമണത്തിൽ യു.എസിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് യു.എസ് കോൺഗ്രസിൽ. കൻസാസ് വെടിവെപ്പിലും രാജ്യത്തെ ജൂതസമൂഹത്തിനെ ലക്ഷ്യമിട്ടുണ്ടായ അതിക്രമങ്ങളിലും അദ്ദേഹം അപലപിച്ചു. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും വംശീയ അതിക്രമങ്ങൾക്കെതിരെ ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ പൗരാവകാശ സംരക്ഷണത്തിന് സർക്കാറിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്കയെ ലോകത്തിലെ മികച്ച രാജ്യമാക്കുമെന്ന തൻറെ വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു. പരിശോധന അസാധ്യമായ നാടുകളിൽനിന്നുള്ളവരെ ഇവിടെ പ്രവേശിപ്പിക്കില്ല. ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപെടുത്തിയിരുന്ന വിസ നിരോധനം സാധ്യമാക്കാൻ നിയമപോരാട്ടം നടത്തും. രാജ്യത്തെ ഇസ്‌ലാമിക ഭീകരതയിൽനിന്നു രക്ഷിക്കാൻ കർശന നടപടിയെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കുടിയേറ്റം തടയുന്നതിനായി ദക്ഷിണ അതിർത്തിയിൽ വലിയ മതിൽ പണിയും.അമേരിക്കയിലെത്തുന്നവർ ആ ഈ രാജ്യത്തെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്നും ട്രംപ് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.