Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 5:04 PM GMT Updated On
date_range 22 May 2020 5:04 PM GMTകോവിഡ് മൂലം മരിച്ചവർക്ക് ആദരം: യു.എസിൽ ദേശീയ പതാക പകുതി താഴ്ത്തി
text_fieldsbookmark_border
വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രാജ്യത്തെ ഭരണകേന്ദ്രങ്ങളിലും സ്മാരകങ്ങളിലും മൂന്നു ദിവസം പതാക പകുതി താഴ്ത്തിവെക്കും.
രാജ്യത്ത് കോവിഡ് മരണം 95,000 പിന്നിട്ട സാഹചര്യത്തിൽ ഡെമോക്രാറ്റിക് നേതാക്കളുടെ അഭ്യർഥന മാനിച്ചാണ് നടപടിയെന്ന് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കി. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ ഓർമദിനത്തിലും പതാക പകുതി താഴ്ത്തിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story