ആഫ്രോ-അമേരിക്കൻ വംശജനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം പുകയുന്നു
text_fieldsന്യൂയോർക്ക്: ആഫ്രോ-അമേരിക്കൻ വംശജനെ കാൽമുട്ട് കൊണ്ട് പൊലീസുകാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രദേശത്ത് വൻ പ്രതിഷേധം. അമേരിക്കയിലെ മിനിയാപോളിസിലാണ് സംഘർഷം അരങ്ങേറിയത്. ആദ്യം സമാധാനപരമായി മുദ്രാവാക്യം വിളിച്ച പ്രക്ഷോഭകർ പിന്നീട് പൊലീസിന് നേരെ തിരിയുകയായിരുന്നു.
പലചരക്ക് കടയിലെ തട്ടിപ്പ് അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടുന്നു, കൊല്ലരുത് എന്ന് ജോർജ് നിലവിളിച്ചിട്ടും കാൽമുട്ട് കൊണ്ട് ഞെരിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യത്തിലുള്ള പൊലീസുദ്യോഗസ്ഥന്‍റെ വീടിന് മുന്നിലും പ്രതിഷേധക്കാർ തടിച്ചു കൂടി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. പ്രതിഷേധം നിയന്ത്രണാധീതമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ വ്യാപക കവർച്ചയും അരങ്ങേറി.
സംഭവം ദുഃഖകരമാണെന്നും കേസ് എഫ്.ബി.ഐയും ജസ്റ്റിസ് ഡിപാർട്മെന്‍റും അന്വേഷിക്കുമെന്നും പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.