ദാവോസിൽ ട്രംപ് എത്താനിരിക്കെ പ്രതിഷേധം ശക്തമാവുന്നു
text_fieldsസൂറിച്ച് : ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിെൻറ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് എത്താനിരിക്കെ അദ്ദേഹത്തിനെതിരായുള്ള പ്രതിഷേധം ശക്തമാവുന്നു. ആഗോളവൽക്കരണ നയങ്ങളൾക്കെതിരായ പ്രക്ഷോഭം നടത്തുന്നുവരാണ് ട്രംപിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുന്നത്.
ട്രംപ്്, കൽക്കരി, ഫോസിൽ ഇന്ധനങ്ങൾ, ഗ്യാസ് എന്നിവ വേണ്ട എന്ന് പറയുന്ന ബാനറുകളുമായി ഇവർ തെരുവകൾ കീഴടക്കി. ചില സമയത്ത് സുരക്ഷ സേനയേയും മറികടന്ന് പ്രക്ഷോഭം മുന്നേറി. വെള്ളിയാഴ്ചയാണ് ലോകസാമ്പത്തിക ഫോറത്തിെൻറ സമ്മേളനത്തിൽ പെങ്കടുക്കുന്നതിനായി ട്രംപ് ദാവോസിലെത്തുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തുടങ്ങിയ രാഷ്ട്ര നേതാക്കളുമായി ട്രംപ് ദാവോസിൽ കൂടികാഴ്ച നടത്തും. ഏകദേശം 2000 പ്രക്ഷോഭകാരികൾ ട്രംപിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.