ജറൂസലം: ലബനാനിൽ യു.എസ് എംബസിക്ക് മുന്നിൽ പ്രതിഷേധം
text_fieldsബൈറൂത്: ഇസ്രായേൽ തലസ്ഥാനം ജറൂസലം ആയി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു. ലബനാനിൽ യു.എസ് എംബസിക്കുമുന്നിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്കുനേരെ സുരക്ഷസേന കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
യു.എസ് എംബസിയിലേക്കുള്ള റോഡ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞിരുന്നു സൈന്യം. ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ച പ്രതിഷേധകരെയാണ്ജലപീരങ്കിയുമായി സൈന്യം നേരിട്ടത്. വടക്കൻ ബൈറൂതിലെ ഒൗകാറിലാണ് സംഭവം. ചിലർ കമ്പിവേലികൾ മാറ്റി എംബസിസമുച്ചയത്തിലേക്ക് പ്രവേശിച്ചു. എംബസിക്കു പുറത്തു വെച്ച് ഡോണൾഡ് ട്രംപിെൻറ കോലം കത്തിച്ചു. അതേസമയം, പൊതുമുതൽ നശിപ്പിക്കരുതെന്ന് പ്രക്ഷോഭകരോട് സർക്കാർ ആവശ്യപ്പെട്ടു.
1948 ലെ യുദ്ധത്തിനുശേഷമാണ് ഫലസ്തീനികൾ ലബനാനിലേക്ക് പലായനം തുടങ്ങിയത്. 12 ഒാളം അഭയാർഥിക്യാമ്പുകളുണ്ട്. നിലവിൽ നാലരലക്ഷം ഫലസ്തീനികൾ ലബനാനിലുണ്ടെന്നാണ് കണക്ക്. ഇവരിലേറെപേരും ഫലസ്തീനിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഫലസ്തീന് െഎക്യദാർഢ്യവുമായി ആയിരക്കണക്കിനാളുകൾ ഇന്തോനേഷ്യയിലെ യു.എസ് എംബസിക്കു സമീപവും പ്രകടനം നടത്തി. ട്രംപിെൻറ തീരുമാനത്തിൽ ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇസ്രായേലുമായി നയതന്ത്രബന്ധം പുലർത്താത്ത രാജ്യമാണ് ഇന്തോനേഷ്യ.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദശകങ്ങളായുള്ള യു.എസ് നയതന്ത്ര കീഴ്വഴക്കം കാറ്റിൽപറത്തി ട്രംപ് ജറൂസലം ഇസ്രായേൽതലസ്ഥാനമായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത്. നീക്കത്തെ യു.എൻ രക്ഷാസമിതി അപലപിച്ചിരുന്നു. അതേസമയം, വീറ്റോ അധികാരമുള്ളതിനാൽ യു.എസിനെതിരെ രക്ഷാസമിതിക്ക് നടപടിയെടുക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.