‘എനിക്ക് ശ്വാസം മുട്ടുന്നു’! ജോർജ് ഫ്ലോയിഡിെൻറ മരണത്തിൽ യു.എസ് കത്തുന്നു VIDEO
text_fieldsമിനെപോളിസ്: ‘എനിക്ക് ശ്വാസം മുട്ടുന്നു’ വെളുത്ത വർഗക്കാരനായ പൊലീസുകാരെൻറ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ജോർജ് േഫ്ലായിഡിെൻറ അവസാന വാക്കുകൾ അമേരിക്കൻ തെരുവുകളിൽ മുഴങ്ങുന്നു. രാവും പകലും മിനെപോളിസ് തെരുവുകൾ ‘എനിക്ക് ശ്വാസം മുട്ടുന്നു’ മുദ്രാവാക്യങ്ങളോടെ പ്രക്ഷുബ്ധമായി. മിനെപോളിസ് പൊലീസ് സ്റ്റേഷൻ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. കൂടാതെ നിരവധി കടകളും പ്രതിഷേധാഗ്നിക്കിരയായി.
അമേരിക്കയിൽ പതിറ്റാണ്ടുകളായി തുടരുന്ന കറുത്തവർഗക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് താക്കീത് നൽകുന്ന രീതിയിലാണ് പ്രതിഷേധം. മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസിനും ഭരണകൂടത്തിനും പ്രതിഷേധം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ച് മിനിട്ടോളം ജോർജ് ഫ്ലോയിഡിെൻറ കഴുത്തിൽ കാൽമുട്ട് അമർത്തി നിൽക്കുന്നതിെൻറ വിഡിയോ പുറത്തുവന്നതോടെയാണ് അമേരിക്കയിലെ ജനങ്ങൾ തെരുവുകളിൽ ഇറങ്ങിയത്.
അതേസമയം അക്രമികൾക്കെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. തീവെപ്പും കൊള്ളയും നടത്തുവർ ആരായാലും അവർ അക്രമികളാണെന്നും പ്രതിഷേധക്കാരല്ലെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അക്രമം നടത്തുന്നത് ജോർജ് േഫ്ലായിഡിനോടുള്ള അനാദരവാണ്. ഇത് തുടരാൻ അനുവദിക്കില്ല. അക്രമവും കൊള്ളയും നടന്നാൽ സൈന്യത്തെ ഇറക്കണമെന്ന് മേയർ ടിം വാൽസിന് നിർദേശം നൽകുകയും ചെയ്‍തു -ട്രംപ് ട്വിറ്ററിൽ കുറിച്ചു. അതേസമയം ട്രംപിെൻറ ട്വീറ്റ് പ്രതിേഷധക്കാരെ മഹത്വവൽക്കരിക്കുന്നതാണെന്ന് കാട്ടി ട്വിറ്റർ നീക്കം ചെയ്‍തു.
മറ്റൊരു ട്വീറ്റിൽ മിനെപോളിസ് മേയർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. നേതൃത്വത്തിൻറെ കഴിവില്ലായ്മയാണ് മിനെപോളിസിൽ പ്രതിഷേധം പടരാൻ കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇടതുപക്ഷക്കാരനായ മേയര്‍ ജേക്കബ് ഫെറി ദുര്‍ബലനായതുകൊണ്ടാണ് അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടുന്നത്. മേയര്‍ക്ക് തന്‍റെ ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍, താന്‍ ദേശീയ സേനയെ അയക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്‍തു.
The fire at the MPD’s 3rd Precinct was only at one corner 5 minutes ago. It’s now spread across the entire building. With no firefighters on scene... that building will likely be destroyed tonight. pic.twitter.com/t6p3Yv1KYV
— Seth Kaplan (@Seth_Kaplan) May 29, 2020
തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ജോർജ് ഫ്ലോയിഡിെൻറ മരണത്തിൽ പ്രതിഷേധം കനക്കുന്നത്. തിങ്കളാഴ്ചയാണ് മിനെേപാളിസ് സ്റ്റേഷനിലെ പൊലീസുകാരനായ ഡെറിക് ചൗലിൻ, ജോർജ് േഫ്ലായിഡിനെ നടുറോഡിൽ കഴുത്തിൽ കാൽമുട്ട് അമർത്തി ഞെരിച്ചു കൊല്ലുന്നത്. സംഭവത്തിൽ നാല് പൊലീസുകാരെ പിരിച്ചുവിട്ടിരുന്നു. പൊലീസ് ആളുമാറി പിടിച്ച നിരായുധനായ ജോർജ് േഫ്ലായിഡിനെ കൊലപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
This is chilling.
— Justin L. Hunte (@TheCompanyMan) May 29, 2020
Protestors chant “I Can’t Breathe” after burning down Minneapolis 3rd Precinct.
pic.twitter.com/KRg0jQKjsL
പൊലിസ് പിടികൂടിയ ഫ്ലോയിഡിനെ കാറിൽനിന്നിറക്കി കഴുത്തിൽ കാൽമുട്ട് ഊന്നിനിന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വേദനയെടുക്കുന്നുവെന്നും ശ്വാസം മുട്ടുന്നുന്നെന്നും വെള്ളം വേണമെന്നും കരഞ്ഞപേക്ഷിച്ചിട്ടും അഞ്ചുമിനിട്ടോളം പൊലീസ് ഫ്ലോയിഡിെൻറ കഴുത്തിൽ കാൽമുട്ട് അമർത്തിനിന്നു. റസ്റ്ററൻറിലെ സെക്യൂരിറ്റി ജീവനക്കായിരുന്നു ഫ്ലോയിഡ്. കറുത്ത വർഗക്കാർക്ക് നേരെയുള്ള വെളുത്ത വർഗക്കാരുടെ അതിക്രമത്തിെൻറ അവസാന ഇര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.