കറുത്ത വംശജർക്ക് നേരെ പൊലീസ് വംശീയാതിക്രമം; പ്രതിഷേധത്തിൽ ആളിക്കത്തി യു.എസ്
text_fieldsലൂയിസ്വില്ല: കറുത്ത വർഗക്കാർക്കു നേരെ പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെ യു.എസിൽ പ്രതിഷേധം കനക്കുന്നു. കെൻറക്കിയിലെ ലൂയിസ്വില്ല നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെ പ്രതിഷേധക്കാർക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഏഴു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാർച്ച് 13നാണ് 26കാരിയായ ബ്രിയോണ ടൈലറിനെ പൊലീസ് വീട്ടിൽ കയറി വെടിവെച്ചു കൊന്നത്.
എമർജൻസി മെഡിസിൻ രംഗത്തെ വിദഗ്ധയായ ബ്രിയോണയുടെ വീട്ടിലേക്ക് അർധരാത്രി ഇരച്ചു കയറിയ നാർക്കോട്ടിക് സെൽ വിഭാഗം തുരുതുരെ വെടിയുതിർക്കുകയായിരുന്നു. എട്ടു ബുള്ളറ്റുകളാണ് ഇവരുടെ ശരീരത്തിൽ നിന്ന് ലഭിച്ചത്. വീട്ടിൽ മയക്കു മരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ചായിരുന്നു പൊലീസ് പരിശോധനയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
കറുത്ത വർഗക്കാർ വധശിക്ഷക്ക് വിധിക്കപ്പെടേണ്ടവരല്ലെന്ന മുദ്രാവാക്യവുമായി വ്യാഴാഴ്ച രാത്രി 600 ഓളം വരുന്ന സംഘം കെൻറക്കിയിലെ പ്രധാന നഗരമായ ലൂയിസ്വില്ല പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയായിരുന്നു. പ്രതിഷേധം ബാരിക്കേഡ് വെച്ച് തടഞ്ഞ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിധേക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിവെച്ചതോടെയാണ് ഏഴ് പേർക്ക് പരിക്കേറ്റതെന്ന് വാർത്ത ഏജൻസികൾ റിപോർട്ട് ചെയ്തു. എന്നാൽ, വെടിയുതിർത്തിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. യു.എസിലെ പ്രധാന നഗരങ്ങളായ ന്യൂയോർക്ക്, മെംഫിസ്, ലോസ്ആഞ്ജലസ് നഗരങ്ങളിലും പ്രതിഷേധ സമരങ്ങൾ അരങ്ങേറി.
മിന്നപോളിസ് പൊലീസ് സ്റ്റേഷന് തീയിട്ടു
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ മിന്നപോളിസ് പൊലീസ് സ്റ്റേഷന് തീയിട്ടു.
തിങ്കളാഴ്ചയാണ് 46കാരനായ ജോർജ് ഫ്ലോയിഡിനെ മിന്നപോളിസ് പൊലീസ് കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
മാധ്യമപ്രവർത്തകനെ വിലങ്ങുവെച്ചു
മിന്നപോളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു. സി.എൻ.എൻ റിപ്പോർട്ടർ ഒമർ ജിമെനെസിനെയാണ് ലൈവായി പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊലീസ് വിലങ്ങുവെച്ചത്.
സി.എൻ.എന്നിെൻറ ഫോട്ടോ േജണലിസ്റ്റിനെയും പ്രൊഡ്യൂസറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പോർട്ടറുടെ കൈകൾ പിന്നിലേക്ക് വളച്ച് വിലങ്ങുവെക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധക്കാർ അക്രമികളെന്ന് ട്രംപ്
മിന്നപോളിസ് സംഭവത്തിൽ പ്രതിഷേധിക്കുന്നവരെ അക്രമികളാണെന്ന് വിശേഷിപ്പിച്ച് യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ നേരിടാൻ വേണ്ടി വന്നാൽ സൈന്യത്തെ അയക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ‘കവർച്ച തുടങ്ങുേമ്പാൾ വെടിവെപ്പും തുടങ്ങും’ എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്. അതേസമയം, ട്രംപിെൻറ പ്രസ്താവന അക്രമത്തെ മഹത്വവത്കരിക്കുകയാെണന്ന് കുറപ്പെടുത്തിയ ട്വിറ്റർ അദ്ദേഹത്തിെൻറ ട്വീറ്റുകൾ മായ്ച്ചു കളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.