രോഗിയുടെ കുത്തേറ്റ് ഇന്ത്യൻ ഡോക്ടർ യു.എസിൽ കൊല്ലപ്പെട്ടു
text_fieldsടെക്സാസ്: തെലുങ്കാനയിൽ നിന്നുള്ള ഇന്ത്യൻ ഡോക്ടർ രോഗിയുടെ കുത്തേറ്റ് ടെക്സാസിൽ കൊല്ലപ്പെട്ടു. കാൻസാസിലെ ഹോളിസ്റ്റിക് സെക്യാട്രി സർവീസിൽ സേവനമനുഷ്ടിക്കുന്ന അച്യൂത റെഡ്ഡി(57) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ചികിൽസിക്കുന്ന ഉമർ റാഷിദ് ദത്ത് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരത്തോടെ ഡോക്ടറുടെ ക്ലിനിക്കിെലത്തിയ 21കാരൻ അച്യുത് റെഡ്ഡിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. വെള്ളിയാഴ്ച ഇയാളെ അറ്റോർണി ഒാഫീസറിന് മുന്നിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചു. കൊലപാതകം നടത്തിയതിന് ശേഷം അടുത്തുള്ള പാർക്കിങ് സ്ഥലത്ത് ഉണ്ടായിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ഇയാളെ ക്ലിനിക്കിന് സമീപത്തുള്ള ക്ലബിലെ സുരക്ഷ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഫെബ്രുവരിയിൽ ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്ലയെ അമേരിക്കയിൽ വെടിവെച്ച് കൊന്നിരുന്നു. അമേരിക്കയിൽ നിരവധി ആശുപത്രികളിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അച്യുത റെഡ്ഡിയും ഭാര്യ ബീനയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.