സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്ക
text_fieldsകരിപ്പൂർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി.വി വസന്തകുമാറിെൻറ മൃതദേഹം സംസ്കരി ച്ചു. തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിൽ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നേരത്തെ വസന്ത കുമാറ ിെൻറ വീട്ടിലും പഠിച്ച ലക്കിടി ഗവ. സ്കുളിലും പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. വസന്ത കുമാറിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
മൃതദേഹം വഹിച്ചുള്ള വാഹനം ഉച്ചയോടെ എത്തുമെന്ന ആദ്യത്തെ അറിയിപ്പിനെത്തുടർന്നു ഉച്ചമുതൽക്ക് തന്നെ വൈത്തിരി, പഴയവൈത്തിരി, തളിപ്പുഴ, പൂക്കോട്, ലക്കിടി, സുഗന്ധഗിരി എന്നിവിടങ്ങളിൽനിന്നും ആളുകൾ സ്‌കൂളിയിലേക്കെത്തിക്കൊണ്ടിരുന്നു. ആറുമണിക്കു തങ്ങൾ നെഞ്ചിലേറ്റിയ അഭിമാനത്തിന്റെ പ്രതീകമായ വസന്തകുമാറിന്റെ ഭൗതികശരീരം എത്തിയപ്പോഴേക്കും വൻ ജനാവലി ഒഴുകി എത്തിയിരുന്നു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രമാരായ എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം.കെ രാഘവൻ എം.പി, എം.എൽ.എ മാരായ സി.കെ. ശശീന്ദ്രൻ, ഐ.സി ബാലകൃഷ്‌ണൻ, ഓ.കെ. കേളു, ഐ.ജി. ബൽറാം കുമാർ ഉപാധ്യായ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നസീമ തുടങ്ങിയവർ ചേർന്ന് ഭൗതികശരീരം ഏറ്റുവാങ്ങി.
എംപി വീരേന്ദ്രകുമാർ എംപി, എസ്.ശ്രീധരൻ പിള്ള, അഡ്വ. ടി സിദ്ദിഖ്, റിയാസ് , പി. ഗഗാറിൻ, മോഹനൻ മാസ്റ്റർ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.വി.വി വസന്ത കുമാറിെൻറ ഭൗതിക ശരീരം മൂന്ന് മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജൻ, ഗവർണർക്ക് വേണ്ടി മലപ്പുറം കലക്ടർ, കേന്ദ്ര സർക്കാറിന് വേണ്ടി കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.കൂടാതെ വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം റോഡുമാർഗമാണ് വയനാട്ടിലേക്ക് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.