സിഖ് അറ്റോണി ജനറലിനെതിരെ വംശീയ പരാമർശം; യു.എസ് റേഡിയോ ജോക്കികൾ മാപ്പു പറഞ്ഞു
text_fieldsന്യൂയോർക്: യു.എസിലെ ആദ്യ സിഖ്- അമേരിക്കൻ അറ്റോണി ജനറലായ ഗുർവീർ ഗ്രൂവലിനെതിരെ വംശീയ പരാമർശം നടത്തിയ സംഭവത്തിൽ ന്യൂജഴ്സി എഫ്.എമിലെ രണ്ട് റേഡിയോ ജോക്കികൾ മാപ്പുപറഞ്ഞു.
പരിപാടിക്കിടെ ഗ്രൂവലിനെ ‘തലപ്പാവുകാരൻ’ എന്ന് അഭിസംബോധനചെയ്ത ഇരുവരെയും 10 ദിവസം ജോലിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു. എൻ.ജെ 101.5 എഫ്.എമിൽ ‘ഡെന്നിസ് ആൻഡ് ജൂഡി ഷോ’ അവതരിപ്പിക്കുന്ന ആർ.ജെമാരായ ഡെന്നിസ് മലോയും ജൂഡി ഫ്രാേങ്കായുമാണ് ലഹരിമരുന്നു കേസുകളിലെ വിധികളുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ അദ്ദേഹത്തെ ആവർത്തിച്ച് ‘ടർബൻ മാൻ’ എന്ന് ഇംഗ്ലീഷിൽ വിളിച്ചത്. അദ്ദേഹത്തിെൻറ പേര് അറിയാത്തതിനാലായിരുന്നു പരാമർശങ്ങൾ എന്നായിരുന്നു മലോയുടെ വിശദീകരണം.
പരിപാടിയുടെ ശബ്ദശകലം വൈറലായതോടെ രാജ്യത്തെ സമുന്നതനായ നിയമജ്ഞനെ അധിക്ഷേപിച്ച നടപടിയിൽ ശക്തമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്. വിഡിയോ സന്ദേശത്തിലൂെടയാണ് മലോയ് ക്ഷമാപണം നടത്തിയത്. എഫ്.എമിെൻ പ്രസിഡൻറായ റോൺ ഡി കാസ്ട്രോയും ഗ്രാവലിനും കുടുംബത്തിനും മൊത്തം സിഖ് സമുദായേത്താടും ക്ഷമാപണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.